test del 4 copy of del 3

മതിലി‍ടിഞ്ഞ് ബെംഗളൂരുവിൽ 7 മരണം; മരിച്ചവരിൽ കുടുംബശ്രീ അംഗങ്ങളായ 2 മലയാളികളും


ബെംഗളൂരു ∙ കനത്ത മഴയിൽ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ 7 പേർ മരിച്ചു. 3 മലയാളികൾ ഉൾപ്പെടെ 7 പേർക്കു പരുക്കേറ്റു. എറണാകുളം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണു മരിച്ച മലയാളികൾ. പ്രീതി (51), സിജി (45), മായ (52) എന്നിവർക്കാണു പരുക്കേറ്റത്.ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത വേനൽ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി. ശക്തമായ കാറ്റിൽ റോഡരികിലെ  ഒട്ടേറെ  മരങ്ങളും ഒടിഞ്ഞു വീണു. സമീപത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടുണ്ട്. സ്മിതയുടെ ഭർത്താവ്: രഘു. മക്കൾ: അനാമിക, അരുന്ധതി, ആവണി. ലത അവിവാഹിതയാണ്.


Source link

Back to top button