അമ്മേ വീട്ടിലേക്ക് വാ, ഒരു സർപ്രൈസുണ്ട്; മകൻ കാത്തുവച്ചത് സഹോദരിയുടെ ചോരയിൽ കുളിച്ച മൃതദേഹം, യുവാവ് പിടിയിൽ

മൊറാദാബാദ്: ‘അമ്മേ വീട്ടിലേക്ക് പോകാം, ഒരു സർപ്രൈസുണ്ട്’ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായ നീലിമയോട് മകൻ ഹാർദിക് പറഞ്ഞ വാക്കുകളാണിത്. മകൻ സ്‌നേഹത്തോടെ വിളിച്ചതാണെന്ന് കരുതി വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമാശിഖയെയാണ്. നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം അമ്മയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ആഴ്ചയയാണ് കേസിനാസ്പദമായ സംഭവം.25കാരനായ ഹാർദിക്കും ഹിമാശിഖയും ഇരട്ട സഹോദരങ്ങളാണ്. രണ്ടുപേരും എഞ്ചിനീയർമാരായി ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്. ഹിമാശിഖ ജോലിക്കൊപ്പം തന്നെ എം.ബി.എ പഠനവും മുന്നോട്ട് കൊണ്ടുപോയിരുന്നു. എന്നാൽ ഒന്നരവർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹാർദിക്, സോഷ്യൽ മീഡിയയിലും മൊബൈലിലും അമിതമായി സമയം ചെലവഴിക്കുന്നയാളാണ്. ഇത് വീട്ടിൽ നിരന്തരം തർക്കങ്ങൾക്ക് കാരണമായി.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പൂനെ സ്വദേശനിയായ യുവതിയുമായി ഹാർദിക് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർക്കുകയും കരിയറിൽ ശ്രദ്ധ നൽകാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. മാർച്ച് ആറിന് വൈകുന്നേരം ഹാർദിക് ജോലിക്കുപോകാത്തതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ ഹാർദിക് അടുക്കളയിലെ കറി കത്തി ഉപയോഗിച്ച് ഹിമാശിഖയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 84 തവണയാണ് ഹാർദിക് സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് അമ്മയെ വിളിക്കാൻ ഹാർദിക് അവരുടെ ഓഫീസിലേക്ക് പോയത്.
Source link



