‘ദക്ഷിണാഫ്രിക്ക ചെയ്തത് ആന മണ്ടത്തരം, ഇന്ത്യയെ ചാമ്പ്യന്മാരാക്കിയത് ആ ടീം’, തുറന്നടിച്ച് പ്രോട്ടീസ് താരം

കേപ്‌ടൗൺ: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെതിരെ വിവാദ പരാമർശവുമായി മൈക്കൽ വോൺ. സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കയുടെ നടപടി തന്ത്രപരമായ പിഴവാണെന്നും, മത്സരത്തിൽ അവർ തോറ്റിരുന്നെങ്കിൽ ഇന്ത്യ സെമി കാണാതെ പുറത്താകുമായിരുന്നു എന്നുമാണ് വോണിന്റെ വാദം. സ്റ്റിക് ടു ക്രിക്കറ്റ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് വോൺ ദക്ഷിണാഫ്രിക്കയെ വിമർശിച്ചത്.’ലോകകപ്പിലെ ഏറ്റവും മണ്ടൻ ടീം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും അത് ദക്ഷിണാഫ്രിക്കയാണെന്ന്. സൂപ്പർ 8-ൽ അവർ വെസ്റ്റ് ഇൻഡീസിനോട് തോറ്റിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു. ഇന്ത്യ എന്ന ജഗന്നാഥന്റെ ജൈത്രയാത്ര അവിടെ അവസാനിക്കുമായിരുന്നു. എന്നാൽ ആ ജയം വഴി ഇന്ത്യയ്ക്ക് മുന്നേറാനുള്ള വാതിൽ ദക്ഷിണാഫ്രിക്ക തുറന്നു കൊടുക്കുകയായിരുന്നു.’ വോൺ പറഞ്ഞു.സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെ ദക്ഷിണാഫ്രിക്ക തോൽപ്പിച്ചതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകൾ സജീവമായത്. തൊട്ടുപിന്നാലെ സിംബാബ്‌വെയെ തോൽപ്പിച്ച ഇന്ത്യ, പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെ (പുറത്താകാതെ 97 റൺസ്) വിജയിച്ച് സെമിയിലേക്ക് യോഗ്യത നേടി. തുടർന്ന് സെമിയിൽ ഇംഗ്ലണ്ടിനെയും ഫൈനലിൽ ന്യൂസിലൻഡിനെയും പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടുകയായിരുന്നു.
Source link



