കനലായി സുലൈമാനി !

ടെഹ്‌റാൻ : പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ യു.എസും ഇസ്രയേലും ചേർന്ന് വധിച്ചതിന്റെ രോഷം ഇറാനിൽ ആളിക്കത്തുകയാണ്. വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ ഉന്നത സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതും പിന്നീട് രാജ്യത്തുണ്ടായ സംഘർഷങ്ങളും ഇറാനിൽ പലരുടെയും മനസിൽ കെടാതെ നിലകൊള്ളുന്ന കനലാണ്. ഇത് കെട്ടടങ്ങും മുന്നേയാണ് ഖമനേയിയെ ഇല്ലാതാക്കിയത്. അന്നും ട്രംപ്….ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ മുൻ തലവനായിരുന്നു സുലൈമാനിയുടെ വധം പശ്ചിമേഷ്യയിൽ വൻ സംഘർഷത്തിന് വഴിവച്ചിരുന്നു. 2020 ജനുവരി 3നാണ് അന്നത്തെ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം ഇറാക്കിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെ സുലൈമാനിയെ വധിച്ചത്. എം.ക്യൂ – 9 റീപ്പർ ഡ്രോണും അതിൽ ഘടിപ്പിച്ചിരുന്ന എ.ജി.എം – 114 ഹെൽഫയർ ആർ 9 എക്‌സ് ‘നിൻജ ‘ മിസൈലുകളും സുലൈമാനി സഞ്ചരിച്ച കാറിനെ തകർത്തു.
Source link



