‘മനുഷ്യ വിസർജ്യം വിറ്റാൽ കോടികൾ സമ്പാദിക്കാം’; പുതിയ ബിസിനസ് ഐഡിയയുമായി യുവതി

വാഷിംഗ്ടൺ: കേട്ടുകേൾവി പോലുമില്ലാത്ത പല വിചിത്രമായ വരുമാന മാർഗങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാൽ സ്വന്തം വിസർജ്യം വിറ്റ് വർഷം തോറും കോടികൾ സമ്പാദിക്കാമെന്ന ഒരു യുവതിയുടെ അവകാശവാദമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ശാസ്ത്രം എത്രത്തോളം മുന്നോട്ടു നീങ്ങുന്നു എന്നതാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.ഹ്യൂമൻ മൈക്രോബ്സ് എന്ന അമേരിക്കൻ കമ്പനിയുടെ വെബ്സൈറ്റിലെ വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട് യുവതി പങ്കുവച്ച വീഡിയോയാണ് ശ്രദ്ധേയമയത്. ഒരു തവണത്തെ വിസർജ്യം ദാനം ചെയ്യുന്നതിന് 41,000 രൂപ (500 ഡോളർ) വരെയാണ് വാഗ്ദാനം ചെയ്യുന്നത്. കൃത്യമായി ദാനം ചെയ്യുന്ന ഒരാൾക്ക് വർഷത്തിൽ 1.5 കോടി രൂപ വരെ സമ്പാദിക്കാമെന്നും യുവതി അവകാശപ്പെടുന്നു. ‘നിങ്ങളുടെ വിസർജ്യത്തിന് ഒരാളുടെ ജീവിതം മാറ്റി മറിക്കാൻകഴിയുമെന്നാണ് അ വർ വിശ്വസിക്കുന്നത്. ഇതൊന്നും വെറുമൊരു ഭ്രാന്തൻ ചിന്തയല്ല യുവതി വീഡിയോയിൽ പറഞ്ഞു.കായിക താരങ്ങളെപ്പോലെ അതീവ ആരോഗ്യവാനായ ഒരാളാണ് നിങ്ങളെങ്കിൽ പ്രതിഫലം ഇതിലും വർദ്ധിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും ഇതിന് പിന്നിൽ ഗൗരവമുള്ള ചില വൈദ്യശാസ്ത്രപരമായ കാരണങ്ങളുണ്ട്. ആരോഗ്യവാനായ ഒരാളുടെ വിസർജ്യത്തിൽ അടങ്ങിയിരിക്കുന്ന ഗുണകരമായ ബാക്ടീരിയകളെ വേർതിരിച്ചെടുത്ത് രോഗബാധിതരായ വ്യക്തികളുടെ ശരീരത്തിലേക്ക് എത്തിക്കുന്ന രീതിയാണിത്.നമ്മുടെ ദഹനം, മെറ്റബോളിസം, മാനസികാരോഗ്യം എന്നിവയിൽ കുടലിലെ ബാക്ടീരിയകൾക്ക് വലിയ പങ്കുണ്ട്.
Source link


