LATEST
നഴ്സസ് അസോസിയേഷൻ ഫണ്ട് തട്ടിപ്പ് ജാസ്മിൻ ഷായുടേത് ഉൾപ്പെടെ 1.44 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: യുണൈറ്റ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) മുൻ പ്രസിഡന്റ് തൃശൂർ സ്വദേശി ജാസ്മിൻ ഷാ, ഭാര്യ എം.എ. ഷബാന, സംഘടന ഭാരവാഹികൾ എന്നിവരുടെ പേരിലുള്ള 1.44 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സംഘടനയുടെ വരുമാനം സ്വന്തം ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്ന കേസിലാണ് നടപടി. 2017-19 കാലത്താണ് മെമ്പർഷിപ്പ് തുക, മറ്റു ഫണ്ടുകൾ എന്നിവയിൽ തിരിമറി നടത്തിയത്. സംഘടനയുടെ ഭരണസ്ഥാനത്തുനിന്ന് മാറിയെങ്കിലും നഴ്സുമാരുടെ നിലവിലെ സമരത്തിന് നേതൃത്വം നൽകുന്നത് ജാസ്മിൻ ഷായാണ്!സംഘടനാചട്ടങ്ങൾക്കു വിരുദ്ധമായി ഇയാൾ വാഹനം, ഫ്ളാറ്റ് എന്നിവയുടെ വായ്പ തിരിച്ചടയ്ക്കാനും മറ്റു വ്യക്തിപരമായ ആവശങ്ങൾക്കും ഫണ്ടുകൾ വിനിയോഗിച്ചു. മിനിട്ട്സുകളിൽ തിരിമറി നടത്തിയാണ് തുക വകമാറ്റിയത്.
Source link



