‘കുളിക്കാൻ കയറുമ്പോൾ അവരൊക്കെ പിന്നാലെ വന്നു, സർജറി ചെയ്ത ഭാഗം കാണിക്കാൻ പറഞ്ഞു”

ട്രാൻസ് ജെൻഡർ അവകാശ പ്രവർത്തകയും യുട്യൂബറും മാദ്ധ്യമ പ്രവർത്തക എന്ന നിലയിൽ ശ്രദ്ധേയയാണ് ഹെയ്ദി സാദിയ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ന്യൂസ് റീഡർ എന്ന നിലയിലും അവർ അറിയപ്പെടുന്നു. താൻ ജീവിതത്തിൽ നേരിട്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പലതവണ ഹെയ്ദി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ ഹെയ്ദി സാദിയ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. സർജറിക്ക് ശേഷം താൻ നേരിട്ട അനുഭവമാണ് റിയാലിറ്റി ബൈ ശാരിക എന്ന യുട്യൂബ് ചാനലിൽ അവർ തുറന്നു പറഞ്ഞത്.സർജറിക്ക് ശേഷം താൻ ഒരു ആന്റിയുടെ വീട്ടിലായിരുന്നുവെന്ന് ഹെയ്ദി പറയുന്നു. അവിടെയുണ്ടായിരുന്ന സ്ത്രീകൾക്ക് തന്റെ സർജറി ചെയ്ത ഭാഗം എങ്ങനെയാണെന്ന് അറിയണമായിരുന്നു. അവിടെയുണ്ടായിരുന്ന ഗ്രാന്റ് മദർ മുതൽ എല്ലാ സ്ത്രീകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കുളിക്കാൻ കയറുമ്പോൾ ഇവരെല്ലാം പിന്നാലെ വന്നു. കാണിക്ക്, കാണിക്ക് എന്നുപറഞ്ഞു. അയ്യോ ഇത് നമ്മളുടേത് പോലെ തന്നെയാണ്. എങ്ങനെ ഇങ്ങനെയാക്കിയെടുക്കുന്നു , എങ്ങനെ പറ്റുന്നു , എന്നൊക്കെ പറഞ്ഞു. – ഹെയ്ദ് സാദിയ പറയുന്നു.എന്നാൽ ഇക്കാര്യം ഹസ്ന എന്ന കസിനോട് പറഞ്ഞപ്പോൾ അവൾ എതിർക്കുകയാണ് ചെയ്തത്. നീ എന്തിനാണത് കാണിക്കാൻ നിന്നത്. നിന്റെ പ്രൈവറ്റായ കാര്യമാണ്. അവർക്കത്രയും കൗതുകമുണ്ടെങ്കിൽ അതും കൊണ്ടിരിക്കട്ടെ. നിന്റെ സെൽഫ് റെസ്പെക്ട് വിട്ട് അത് ചെയ്യാൻ നിൽക്കരുതായിരുന്നു എന്ന് അവൾ പറഞ്ഞു. ട്രാൻസ് വ്യക്തിയുടെ ബോഡി എങ്ങനെയാണെന്ന് അറിയാൻ ആളുകൾക്ക് കൗതുകം ഉണ്ടാകും. ആ കൗതുകം തന്നെയാണ് ഇത്രയും ഫേമസായആളുകളോട് ഉണ്ടാകുന്നത് എന്നും ഹെയ്ദി സാദിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
Source link



