LATEST
അങ്കണവാടി അടുക്കളയിൽ മൂർഖൻ

നിലമ്പൂർ: മുക്കട്ട അങ്കണവാടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. എട്ടടിയോളം നീളമുള്ള പാമ്പിനെയാണ് പാത്രങ്ങൾക്കിടയിൽ കയറിക്കൂടിയ നിലയിൽ കണ്ടത്. ഭക്ഷണം പാകം ചെയ്യാനുള്ള പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പ് ശ്രദ്ധയിൽ പെട്ടത്. കുട്ടികളെ അടുത്തുള്ള വീട്ടിലാക്കിയ ശേഷം ഇ.ആർ.എഫ് അംഗങ്ങളെ വിവരമറിയിച്ചു. ഇ. ആർ. എഫ് അംഗങ്ങളായ മജീദ്, ഷംസീർ എന്നിവരെത്തി പാമ്പിനെ പിടികൂടി.
Source link



