LATEST
മഅ്ദനി വീണ്ടും ആശുപത്രിയിൽ

കൊച്ചി: പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ എറണാകുളം സൗത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് ആക്രമണത്തിൽ നഷ്ടപ്പെട്ട വലതുകാലിന്റെ അവശേഷിച്ച ഭാഗത്ത് അഞ്ചു മാസം മുമ്പുണ്ടായ മുറിവ് ഭേദമാകാത്തതിനെ തുടർന്നാണിത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയിൽ തുടർ ചികിത്സയിലായിരുന്നു മഅ്ദനി.
Source link



