ക്യാൻസർ ബാധിച്ച് ഏകമകൻ മരിച്ചു; ദുഃഖം മാറ്റാൻ 63കാരി ഗർഭിണിയായി, പിറന്നത് പെൺകുഞ്ഞ്

ബീജിംഗ്: ഏകമകനെ നഷ്‌ടപ്പെട്ട ദുഃഖത്തിൽ കഴിഞ്ഞിരുന്ന 63കാരി ഇൻവിട്രോ ഫെർട്ടിലൈസേഷനിലൂടെ (ഐവിഎഫ്) പെൺകുഞ്ഞിന് ജന്മം നൽകി. ചൈനയിലാണ് സംഭവം. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ വർഷമായിരുന്നു ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ വൃദ്ധയുടെ ഏകമകൻ മരിച്ചത്.ഈ മാസം നാലാം തീയതി ജിലിൻ പ്രവിശ്യയിലെ സോംഗ്‌യുവാനിലുള്ള ആശുപത്രിയിൽ സിസേറിയനിലൂടെയാണ് വൃദ്ധ കുഞ്ഞിന് ജന്മംനൽകിയത്. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.35കാരനായ മകന്റെ മരണം വൃദ്ധയെയും ഭർത്താവിനെയും ഏറെ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. പിന്നീട് താൻ ഗർഭിണിയായതോടെയാണ് വീട്ടിൽ വീണ്ടും സന്തോഷം തിരിച്ചെത്തിയതെന്ന് വൃദ്ധ പറയുന്നു. ഈ കുഞ്ഞ് ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ശക്തി ഉണ്ടാകുമായിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Source link



