LATEST

‘സഞ്ജുവും സിറാജും ട്വന്റി 20 ലോകകപ്പ് എന്തുകൊണ്ട് പള്ളിയിൽ കൊണ്ടുപാേയില്ല’; പ്രതികരിച്ച് ഗംഭീർ


ന്യൂഡൽഹി: ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീം ക്യാപ്ടനും കോച്ചുമുൾപ്പെടെയുള്ളവർ ക്ഷേത്രദർശനം നടത്തിയത് വിവാദമായിരിക്കുകയാണ്. ഇതിനെ തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ക്രിക്കറ്റ് താരവുമായ കീർത്തി ആസാദ് കടുത്ത ഭാഷയിലാണ് വിമർശിച്ചത്.ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചതിനാണ് ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും ആസാദ് വിമർശിച്ചത്. ട്രോഫി ക്ഷേത്രത്തിൽ മാത്രം കൊണ്ടുപോയത് വിവേചനപരമാണെന്നും മ​റ്റ് ആരാധനാലയങ്ങളിൽ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്നുമാണ് അദ്ദേഹം ചോദിച്ചത്. സിറാജ് ഒരിക്കലും ഇത് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ല. സഞ്ജു ഇത് ഒരിക്കലും ചർച്ചിൽ കൊണ്ടുപോയിട്ടില്ല. ഇതിൽ വലിയ പങ്കുവഹിച്ച സഞ്ജു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റും’ ആയിരുന്നു. ഈ ട്രോഫി എല്ലാ വിശ്വാസങ്ങളിലുമുള്ള 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. അല്ലാതെ ഒരു മതത്തിന്റെ മാത്രം വിജയ പ്രകടനമല്ല എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ കീർത്തി ആസാദ് പറഞ്ഞിരുന്നു.ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് ഗൗതം ഗംഭീർ. ഇത്തരം പരാമർശങ്ങൾ സ്വന്തം ടീമിനെയും കളിക്കാരെയും തരംതാഴ്ത്തുന്നതാണെന്നും അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നാണ് ഗംഭീർ പറഞ്ഞത്.


Source link

Related Articles

Back to top button