LATEST
വെറ്ററിനറി സർവകലാശാലയിൽ ജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ

തട്ടിപ്പിന് കൂട്ടുനിന്ന ഭാര്യ അശ്വതിക്കെതിരെയും വടക്കാഞ്ചേരി പൊലീസ് കേസെടുത്തു.വിദേശത്ത് നിന്ന് നാട്ടിലെത്തി ബിസിനസ് നടത്തുന്നയാളാണ് പരാതിക്കാരൻ. ഭാര്യക്കും സഹോദരനും ജോലി ലഭിക്കാനാണ് പണം നൽകിയത്. ബിനോയ് നിരവധി പേരിൽ നിന്നും പണം തട്ടിയതായി പൊലീസ് സംശയിക്കുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ബിനോയി മാടക്കത്തറയിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ ഇൻസ്‌പെക്ടർ മുരളീധരൻ, സബ് ഇൻസ്‌പെക്ടർമാരായ ഹരിഹരസൂനു, പ്രദീപ് കുമാർ, നിബിൻ, അസി. സബ് ഇൻസ്‌പെക്ടർ നളിനി, സിവിൽ പൊലീസ് ഓഫീസർമാരായ സഗുൺ, ജിതിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വടക്കാഞ്ചേരി കോടതി റിമാൻഡ് ചെയ്തു.
Source link



