ഇഷ്ടമില്ലാഞ്ഞിട്ടും ജോലിയിൽ കടിച്ചുതൂങ്ങുന്നവർ കൂടുന്നു; ഉള്ള ജോലിയിൽ എങ്ങനെ സന്തോഷം കണ്ടെത്താമെന്ന് പറഞ്ഞ് വിദഗ്ധർ

പഴയതുപോലെ ജോലികൾ മാറി മാറി പരീക്ഷിക്കുന്ന കാലം കഴിയുകയാണോ? ഇഷ്ടമില്ലാഞ്ഞിട്ടും ജോലിയിൽ കടിച്ചുതൂങ്ങുന്നവരാണ് പുതിയ കാലത്തെ തൊഴിലിടങ്ങളിൽ നിലവിൽ ചർച്ചയാകുന്നത്. ജോബ് ഹഗ്ഗേഴ്സ് എന്നാണ് ഇക്കൂട്ടരെ വിളിക്കുന്നത്. ജോലിയും വെല്ലുവിളികളും ഇല്ലെങ്കിലും സുരക്ഷിതത്വം ഓർത്ത് ഇപ്പോഴത്തെ ജോലിയിൽ തന്നെ തുടർന്നു പോകുന്ന അവസ്ഥയാണിത്.ചുരുക്കി പറഞ്ഞാൽ, ഇപ്പോഴത്തെ ജോലിയിൽ താൽപ്പര്യമില്ലെങ്കിൽ പോലും മറ്റൊരു ജോലി തേടാൻ ഭയപ്പെട്ട് അവിടെത്തന്നെ തുടരുന്നതിനെയാണ് ‘ജോബ് ഹഗ്ഗിംഗ്’ എന്ന് വിളിക്കുന്നത്. കമ്പനിയോടുള്ള സ്നേഹക്കൂടുതൽ കൊണ്ടൊന്നുമല്ല, മറിച്ച് സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു ജോലി തേടനുള്ള പ്രയാസങ്ങളൊക്കെ ഓർത്തിട്ടാണ് പലരും ഈ രീതി സ്വീകരിക്കുന്നത്.2013ന് ശേഷമാണ് പലയിടത്തും നിയമന നിരക്കിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ അവസരങ്ങൾ കുറയുന്നതിലൂടെ ഉദ്യോഗസ്ഥരെ ജാഗരൂകരാക്കുന്നുണ്ട്. വിപണിയിലെ ചാഞ്ചാട്ടം കാരണം ജോലി വിടാൻ ആരും തയ്യാറാകുന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിലുകളെ ബാധിക്കമോ എന്ന ആശങ്ക പഴയ സ്ഥലത്ത് തന്നെ തുടരാൻ പ്രേരിപ്പിക്കുന്നു.
Source link
