LATEST

ഫെഫ്‌ക ജനറൽ സെക്രട്ടറി: ബി. ഉണ്ണിക്കൃഷ്‌ണൻ തുടരും


കൊച്ചി: സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്‌ണൻ തുടരും. രാജി വയ്‌ക്കാൻ ഉണ്ണിക്കൃഷ്‌ണൻ സന്നദ്ധത അറിയിച്ചെങ്കിലും ജനറൽ കൗൺസിൽ യോഗം അംഗീകരിച്ചില്ല.18 വർഷമായി നേതൃസ്ഥാനത്ത് തുടരുന്നതും വ്യക്തിപരമായ ആവശ്യങ്ങളും ഉന്നയിച്ചാണ് രാജി സന്നദ്ധത പ്രസിഡന്റ് സിബി മലയിലിനെ അറിയിച്ചത്. യോഗത്തിൽ സിബി മലയിൽ ഇക്കാര്യം അറിയിച്ചെങ്കിലും യോഗം അംഗീകരിച്ചില്ല. തീരുമാനം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.ഫെഫ്‌കയുടെ രൂപീകരണം മുതൽ ഉണ്ണിക്കൃഷ്‌ണൻ ജനറൽ സെക്രട്ടറിയാണ്. സുശക്തമായ സംഘടനാ ഭാരവാഹിത്വത്തിൽ താനില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞത്. എഴുത്ത്, യാത്ര, അദ്ധ്യാപനം എന്നിവയ്‌ക്കായി കൂടുതൽ സമയം ലഭിക്കാനാണ് പിന്മാറാൻ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.നടന്മാർ അവരുടെ ജോലി ചെയ്‌താൽ മതി. ഗോസ്‌റ്റ് ഡയറക്‌ടറും എഡിറ്ററുമാകാൻ ആരും ശ്രമിച്ചിട്ടില്ല. ശ്രമിച്ചാൽ നടക്കുന്ന കാര്യമല്ല. സംവിധായകനും സാങ്കേതിക പ്രവർത്തകരുമാണ് സിനിമ ഒരുക്കുന്നതെന്നും സുമതി വളവ് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞു.


Source link

Back to top button