LATEST

ഒഴുകിയെത്തുന്നത് ആയിരങ്ങള്‍; കേരളത്തിലെ ഈ പാലം കാണാന്‍ തിരക്കോട് തിരക്ക്


തുറവൂര്‍: കായലിന്റെ നടുവിലൂടെയുള്ള പെരുമ്പളം പാലം കാണാന്‍ ദിവസവും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് പാലത്തിലൂടെ നടന്നും വാഹനങ്ങളിലും എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നായ ഈ പാലം പെരുമ്പളം ദ്വീപിനെയും അവിടത്തെ ജീവിതത്തെയും കാണാനെത്തുന്നവരെ ആകര്‍ഷിക്കുകയാണ്. പെരുമ്പളം ഇനി ദ്വീപല്ലെന്ന് അഭിമാനത്തോടെ പറയുന്നു, പെരുമ്പളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സന്തോഷ്. ഇനി പെരുമ്പളത്തെ ദ്വീപ് എന്ന് വിളിക്കരുതെന്നും അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. പാലം തുറന്ന ദിവസം കായലിന് മുകളിലൂടെ ആദ്യമായി കടന്നുവന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ രതീഷിനും കണ്ടക്ടര്‍ സനീഷ് കുമാര്‍ക്കും ഒരോ അഭിപ്രായമാണ്, പെരുമ്പളം ഇനി ഒറ്റപ്പെട്ട സ്ഥലമല്ല.
കഴിഞ്ഞ ദിവസം, പെരുമ്പളത്തിലെ നാല്പത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന ഒരു സംഘം സമീപ നഗരത്തിലെ തിയറ്ററില്‍ പോയി സിനിമ കണ്ട് രാത്രി പാലംവഴി വീട്ടിലേക്ക് മടങ്ങിയത് മാറ്റത്തിന്റെ പ്രതീകമായി. മുമ്പ് അവസാന ജങ്കാര്‍ സര്‍വീസ് കഴിഞ്ഞാല്‍ രാത്രി വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാല്‍ ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും പെരുമ്പളക്കാര്‍ക്ക് അന്യമായിരുന്നു. പാലം തുറന്നതോടെ പെരുമ്പളത്തെ ജനങ്ങളുടെ ജീവിതം എത്രത്തോളം മാറിയെന്നതിന്റെ ചെറിയ ഉദാഹരണം മാത്രമാണിത്.


Source link

Related Articles

Back to top button