അഞ്ചാണ്ടിൽ ഓർമ്മയായത് ഒരുപിടി രാഷ്ട്രീയ മുഖങ്ങൾ

കോട്ടയം: സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധേയരായ നേതാക്കളുടെ വിടവാങ്ങലിന് ശേഷമുള്ള നിയമസഭ തിരഞ്ഞെടുപ്പാണിത്. വി.എസ്.അച്യുതാനന്ദൻ, ഉമ്മൻചാണ്ടി,കോടിയേരി ബാലകൃഷ്ണൻ,കാനം രാജേന്ദ്രൻ,ആർ.ബാലകൃഷ്ണപിള്ള…അങ്ങനെ കഴിഞ്ഞ അഞ്ചാണ്ടിൽ നിത്യതയിലായത് ഒരുപിടി നേതാക്കൾ.2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വി.എസ് പ്രതിപക്ഷനേതാവായി. 2006 മുതൽ 2011 വരെ വി.എസ് മുഖ്യമന്ത്രിയായപ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവും. 2011ൽ വീണ്ടും ഉമ്മൻചാണ്ടി മുഖ്യമന്ത്രി,വി.എസ് പ്രതിപക്ഷ നേതാവ്. ഉമ്മൻചാണ്ടിയും വി.എസും പ്രചാരണത്തിനെത്താൻ സ്ഥാനാർത്ഥികൾ കൊതിച്ച കാലം. ഉമ്മൻചാണ്ടി ഉണ്ടായിരുന്നപ്പോൾ പുതുപ്പള്ളിയിലെ വീട്ടിലേക്ക് നേതാക്കളും സാധാരണക്കാരും എത്തിയിരുന്നെങ്കിൽ ഇപ്പോഴത് പുതുപ്പള്ളി പള്ളിയിലെ കല്ലറയ്ക്ക് മുന്നിലായി.കോടിയേരിയും കാനവും
Source link



