ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്

ക്രൂഡോയിൽ വില ബാരലിന് 89 ഡോളർ കടന്നുകൊച്ചി: ആഗോള സാമ്പത്തിക മേഖലകളെ മുൾമുനയിലാക്കി ഇന്ധന വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് അടുത്തെത്തി. ലോകമെമ്പാടും കനത്ത വിലക്കയറ്റത്തിന് ഇന്ധന വിപണിയിലെ അനിശ്ചിതത്വം കാരണമാകും. ഡബ്ള്യു.ടി.ഐ ക്രൂഡ് വില ബാരലിന് ആറ് ഡോളർ ഉയർന്ന് 87 ഡോളറായി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഹോർമുസ് ഇടനാഴി അടച്ചതാണ് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കുന്നത്. ലോകത്തിലെ മൊത്തം ഇന്ധന ഗതാഗതത്തിന്റെ 20 ശതമാനം ഇതുവഴിയാണ് നടക്കുന്നത്. പ്രകൃതി വാതക വ്യാപാര ലഭ്യതയും കുത്തനെ കുറയുകയാണ്. പ്രകൃതി വാതകത്തിന്റെ വില വരും ദിവഭങ്ങളിൽ കുതിച്ചുയരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.ഹോർമുസ് ഇടനാഴി അടച്ചതോടെ ഗൾഫ് രാജ്യങ്ങൾ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഉത്പാദനം കുത്തനെ കുറയ്ക്കാൻ നിർബന്ധിതരായി. ചരക്ക് നീക്കം തടസപ്പെട്ടതിനാൽ ഇന്ധനം സ്റ്റോക്ക് ചെയ്യാൻ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി.
Source link



