LATEST

വയനാട് ടൗൺഷിപ്പ്: പുനരധിവാസം യാഥാർത്ഥ്യമാകുന്നു,​ ആദ്യ ഘട്ട വീടുകൾ ഉടൻ കൈമാറും

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ നിർമ്മിച്ചുനൽകുന്ന ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ ഉടൻ കൈമാറും. മുഖ്യമന്ത്രിയാണ് താക്കോൽ ദാനം നിർവഹിക്കുന്നത്. 178 വീടുകളാണ് കൈമാറുന്നത്. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലാണ് സർക്കാർ ഒരുക്കിയ ടൗൺഷിപ്പ്. വൻ ജനാവലിയാണ് താക്കോൽ ദാന ചടങ്ങിനായി എത്തിയിരിക്കുന്നത്. വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളാണ് കൈമാറുന്നത്. വീടുകൾ മറ്റ് മന്ത്രിമാർക്കൊപ്പം മുഖ്യമന്ത്രി സന്ദ‌ർശിച്ച് വിലയിരുത്തിയ ശേഷമാണ് താക്കോൽ ദാന ചടങ്ങിലേക്ക് എത്തിയത്. ടൗൺഷിപ്പിനോട് ചേർന്ന വലിയ വേദിയിൽ വച്ചാണ് താക്കോൽദാന ചടങ്ങ് നടക്കുക.

മൊത്തം 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിലൂടെ നിർമ്മിച്ചു നൽകുന്നത്. ബാക്കി വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കകുയാണ്.


Source link

Related Articles

Back to top button