test del 4 copy of del 3
മുന്നറിയിപ്പ്: യുദ്ധം തീരും, പ്രത്യാഘാതം തുടരും; വെടിനിർത്തൽ നീട്ടാൻ ട്രംപും ഇറാനും, യുഎസിൽ റെക്കോർഡ്, നേട്ടം തുടരാൻ വിപണി, റഷ്യൻ എണ്ണയിൽ ‘ടെൻഷൻ’

ഇറാനു നേരെ സാമ്പത്തിക സമ്മർദ്ദം കടുപ്പിക്കുമ്പോഴും പ്രശ്നങ്ങൾക്ക് അതിവേഗത്തിൽ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിൽ യുഎസ്. നാവിക ഉപരോധം തുടരുന്നുണ്ടെങ്കിലും ചൈനീസ് കപ്പലുകൾക്ക് പ്രവേശന അനുമതി നൽകിയെന്ന് ഇന്നലെ ട്രംപ് പറഞ്ഞിരുന്നു. ഹോർമുസിലൂടെയുള്ള കപ്പലുകൾക്ക് ഒമാൻ സമുദ്ര അതിർത്തിയിലൂടെ പോകാൻ അനുവദിക്കാമെന്നാണ് ഇറാൻറെ നിലപാട്. എന്നാൽ പേർഷ്യൻ കടലിടുക്കിൽ യുഎസ് ആക്രമണമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. സമാധാന ചർച്ചകൾക്കായി പാക് സേനാ മേധാവി അസിം മുനിർ ഇറാനിൽ എത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പുനരാരംഭിക്കും. രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാനുള്ള ശ്രമങ്ങളിലാണ് ഇരുവിഭാഗവും. അതേസമയം, യുദ്ധം അവസാനിച്ചാലും അതിൻറെ പ്രത്യാഘാതങ്ങളിൽ നിന്ന് പുറത്തുകടക്കാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് ഏഷ്യൻ ഡവലപ്മെൻറ് ബാങ്ക് മുന്നറിയിപ്പ്. വെടിനിർത്തൽ തുടർന്നാലും ഹോർമുസ് തുറന്നാലും തിരിച്ചടി മാറാൻ സമയമെടുക്കും. ഇറാൻ യുദ്ധത്തിൽ ഊർജ മേഖലയിൽ ഏതാണ്ട് 5,800 കോടി ഡോളർ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടൽ. ഫെബ്രുവരി 28ന് ശേഷം 80ലധികം ഊർജ കേന്ദ്രങ്ങളിൽ ആക്രമണം നടന്നു. ഇതിൽ പലതിനും കാര്യമായ നാശനഷ്ടമുണ്ടായി. ഇതു പഴയ നിലയിലെത്താൻ സമയമെടുക്കുമെന്ന് വിവിധ രാജ്യാന്തര ഏജൻസികളും മുന്നറിയിപ്പ് നൽകുന്നു. ഇറാൻ യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന പ്രസ്താവനകളും സമാധാന ചർച്ചകളും ഇന്ത്യൻ ഓഹരി വിപണിയെ ഇന്നലെ ഉണർത്തിയിരുന്നു. തിങ്കളാഴ്ചയുണ്ടാക്കിയ നഷ്ടം ഏതാണ്ട് നികത്തുന്നതായിരുന്നു ഇന്നലത്തെ വ്യാപാരം.
Source link


