LATEST
യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന് ജാമ്യം

ന്യൂഡൽഹി: എ.ഐ ഉച്ചകോടിയിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ഉദയ് ഭാനു ചിബിന് ജാമ്യം. ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ച് വിഭാഗം ആവശ്യപ്പെട്ടെങ്കിലും പട്യാല ഹൗസ് കോടതി അംഗീകരിച്ചില്ല. 15 മണിക്കൂറിലേറെ ചോദ്യംചെയ്‌ത ശേഷം ഫെബ്രുവരി 24നാണ് ചിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. അന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലുദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചിരുന്നു. ഫെബ്രുവരി 20നാണ് ഡൽഹി ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയിൽ ഷർട്ടൂരി പ്രതിഷേധമുണ്ടായത്.
Source link



