വൈറൽ പഞ്ച് ഇനി ഒറ്റയ്‌ക്കല്ല; ദത്തെടുക്കാനായി 2.27 കോടി നൽകാമെന്ന് വാഗ്‌ദാനം

ടോക്കിയോ: കുറച്ച് ദിവസങ്ങളായി ഇന്റർനെറ്റിലെ സ്റ്റാറാണ് പഞ്ച് എന്ന കുട്ടിക്കുരങ്ങൻ. ടോക്കിയോയിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലാണ് മക്കാക്ക് വർഗത്തിൽപ്പെട്ട പഞ്ച് എന്ന കുട്ടിക്കുരങ്ങൻ കഴിയുന്നത്. അമ്മ ഉൾപ്പടെയുള്ള മറ്റ് കുരങ്ങന്മാർ അകറ്റിനിർത്തിയപ്പോൾ അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെ തീവ്രത ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഉള്ളുലച്ചു. ഒരു കൊച്ചു കുഞ്ഞിനോടെന്നപോലെ ഓമനത്തം അവനോടും നമുക്ക് തോന്നി.
ഇന്ന് അവന്റെ വിശേഷങ്ങൾ ചോദിച്ചറിയാനും അവനെ ഒന്ന് കാണാനും തിരക്കുകൂട്ടുന്നവർ ഒരുപാടാണ്. ഇപ്പോഴിതാ, അവനെ ദത്തെടുക്കാൻ അനുവദിക്കുമോയെന്ന് അന്വേഷിച്ചും ധാരാളം പേർ രംഗത്തെത്തുന്നുണ്ട്. ഇന്റർനെറ്റ് വ്യക്തിത്വമായ ആൻഡ്രൂ ടെയ്‌റ്റിന്റെ സഹോദരൻ ട്രിസ്റ്റൻ ടെയ്റ്റ് പഞ്ചിനെ ദത്തെടുക്കുന്നതിനായി രണ്ട് കോടി 27 ലക്ഷം രൂപ നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ആവശ്യങ്ങളോട് അധികൃതർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
മറ്റ് കുരങ്ങന്മാർ കൂട്ടത്തിൽ കൂട്ടാതായപ്പോൾ അവൻ ഒറ്റപ്പെട്ടുപോകാതിരിക്കാനായി മൃഗശാല ജീവനക്കാർ ഒരു സൂത്രമാണ് പഞ്ചിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഒറാംഗ് ഊട്ടാൻ മാതൃകയിലുള്ള ഒരു പാവയെ ജീവനക്കാർ അവന് നൽകി. ഓറ-മാ എന്ന് അതിന് പേരുമിട്ടു. ആ പാവയിൽ അവൻ ആശ്വാസവും സുരക്ഷിതത്വവും കണ്ടെത്തി. ഇപ്പോൾ ഊണിലും ഉറക്കത്തിലും പഞ്ചിനൊപ്പം പാവയുണ്ട്. പേടിക്കുമ്പോൾ പാവയെ കെട്ടിപ്പിടിച്ച് കരയും. അവനെക്കാൾ വലിയ പാവയെ എല്ലായിടത്തും വലിച്ചിഴച്ചു കൊണ്ടു നടന്നു. ഹൃദയസ്പർശിയായ ഈ കാഴ്ചകൾ അധികൃതർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചതോടെ പഞ്ച് വൈറലായി. ആ പാവയോടൊപ്പം ഒറ്റയ്ക്ക് കളിക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ, കണ്ടവരുടെ മനസിൽ നോവു പടർത്തി. പഞ്ചിനെ കാണാനായി ആയിരങ്ങളാണ് മൃഗശാലയിലേക്കെത്തുന്നത്.
WATCH – Heart wrenching scene: Little Punch was bullied again by a bigger monkey, who dragged her harshly across the ground. She cried and ran back to clutch her adoptive mother doll for comfort pic.twitter.com/ZWI56eCgnk
— Insider Paper (@TheInsiderPaper) February 19, 2026
മറ്റ് കുരങ്ങന്മാർ അവനോട് കൂട്ടുകൂടണമെന്ന് ആഗ്രഹിക്കാത്തവർ കാണില്ല. അത്തരം പ്രാർത്ഥനകൾക്ക് ഫലം കണ്ടതുപോലെ കൂട്ടത്തിലെ ചില കുരങ്ങന്മാർ പഞ്ചിനെ സ്‌നേഹിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രായംചെന്ന ഒരു കുരങ്ങൻ പഞ്ചിനെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്യുന്ന വീഡിയോ ആശ്വാസമായി. പഞ്ച് ആരോഗ്യവാനാണെന്ന് മൃഗശാല അധികൃതരും വ്യക്തമാക്കി. പഞ്ചിന്റെ പാവക്കുട്ടന്റെ നിർമ്മാതക്കളായ ഐക്കിയ കമ്പനി കുറച്ചധികം പാവകൾ കുറച്ചധികം പാവകൾ അവനായി നൽകിയിട്ടുണ്ട്.
Source link



