NEWS

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾക്കിടയിലും അദ്ധ്യാപകർക്കിടയിലും രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ.

വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റമാണ് അദ്ധ്യാപകനെതിരെ ചുമത്തിയത്. മുഖ്യമന്ത്രിയുടെ മുഖത്തോടൊപ്പം നഗ്നനായ മനുഷ്യന്റെ ശരീരവും ചേർത്തുള്ള ചിത്രമാണ് ജവാദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇത് ദുഷ്ടലാക്കോടെയും സമൂഹ മാദ്ധ്യമത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.ഇ ത് ആർക്ക് എതിരെ വന്നാലും കടുത്ത നടപടിയെടുക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അദ്ധ്യപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.


Source link
NEWS

Back to top button