വരദരാജ മന്നാറിനും കുംഭയ്ക്കും പിന്നാലെ അടുത്ത വമ്പൻ വേഷം; തെലുങ്കിൽ പൃഥ്വിരാജ് തരംഗം

പ്രഭാസിനൊപ്പം ‘സലാറി’നും മഹേഷ് ബാബു ചിത്രം ‘വാരണാസി’ക്കും പിന്നാലെ തെലുങ്കിലെ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമയിലും പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കാൻ ഒരുങ്ങുന്നുണ്ടെന്ന് സൂചന. ‘ബ്ലഡി റോമിയോ’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നാണ് വിവരം.
നടൻ നാനിയുടെ 42-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പേരും ഷൂട്ടിംഗ് ഷെഡ്യൂളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയിൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജിനെ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്.
2010ൽ പുറത്തിറങ്ങിയ ‘പൊലീസ് പൊലീസ്’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2023ലാണ് പ്രഭാസിനൊപ്പം ‘സലാറിൽ വരദരാജ മന്നാറായി എത്തുന്നത്. നിലവിൽ എസ്.എസ്. രാജമൗലി മഹേഷ് ബാബു കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘വാരണാസി’യിൽ വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇതിനുപുറമെ, കരീന കപൂർ ഖാനൊപ്പം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ‘ദായര’യും പൃഥ്വിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Source link


