വരുന്നു ഏറ്റവും വലിയ വിമാനത്താവളം; സൗകര്യങ്ങളുടെ കാര്യത്തില്‍ മുംബയും ഡല്‍ഹിയും മാറി നില്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം മാര്‍ച്ച് മാസത്തില്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് (ജെവാര്‍ അന്താരാഷ്ട്ര വിമാനത്താവളം) പുതിയ എയര്‍പോര്‍ട്ട് വരുന്നത്. പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുക, ഉത്തരേന്ത്യയിലെ വ്യോമപാതയ്ക്ക് പുതിയ വികസനം സമ്മാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജെവാറില്‍ പുതിയ ആധുനിക വിമാനത്താവളം പണികഴിപ്പിച്ചത്.
ഡല്‍ഹി വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലെ തിരക്കിന് വലിയ അളവില്‍ പരിഹാരമാകും എന്നതാണ് ഏറ്റവും വലിയ നേട്ടമായി പ്രതീക്ഷിക്കപ്പെടുന്നത്. സൗകര്യങ്ങളുടെ കാര്യത്തിലും സുരക്ഷയിലും രാജ്യത്തെ മുന്‍നിര വിമാനത്താവളങ്ങളെപ്പോലും പിന്നിലാക്കുന്ന സൗകര്യങ്ങളാണ് നോയിഡയില്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഒരുക്കിയിരിക്കുന്നത്. ലോകോത്തര സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സുഗമമായ ചെക്ക്-ഇന്‍ സംവിധാനങ്ങള്‍, പാസഞ്ചര്‍ ലോഞ്ചുകള്‍, റീട്ടെയില്‍ സോണുകള്‍, ഡ്യൂട്ടി-ഫ്രീ ഷോപ്പിങ് എന്നിവയുള്ള ആധുനിക ടെര്‍മിനല്‍ മികച്ച അനുഭവം നല്‍കും. 3,900 മീറ്റര്‍ റണ്‍വേ വലിയ വൈഡ്-ബോഡി വിമാനങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ളതാണ്. ആദ്യവര്‍ഷത്തില്‍ 12 ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുള്ളത്.
യമുന എക്‌സ്പ്രസ് വേ വഴിയുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി, ഗംഗ-യമുന എക്‌സ്പ്രസ് വേയിലേക്കുള്ള ലിങ്കുകള്‍, ഡല്‍ഹി എന്‍.സി.ആറില്‍ നിന്നുള്ള വേഗതയേറിയ റോഡ് യാത്ര മെട്രോ കണക്റ്റിവിറ്റി ബസ്സുകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള മള്‍ട്ടി-മോഡല്‍ ഗതാഗത സംവിധാനം എന്നിവയും നോയിഡ വിമാനത്താവളത്തിന്റെ പ്രത്യേകതകളാണ്.
Source link



