test del 3

578 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ പൈലറ്റിന്റെ സെൽഫി, വിമാനങ്ങൾ കൂട്ടിയിടിച്ചു; 55 ലക്ഷം രൂപ പിഴ


സോൾ ∙ സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെ വിമാനം കൂട്ടിയിടിപ്പിച്ച ദക്ഷിണകൊറിയൻ യുദ്ധവിമാന പൈലറ്റിന് 88 ദശലക്ഷം വോൺ (ഏകദേശം 55 ലക്ഷം രൂപ) പിഴ. 2021ലുണ്ടായ അപകടത്തിൽ പൈലറ്റിനു വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ബുധനാഴ്ചയാണ് പുറത്തുവിട്ടത്. മറ്റൊരു യൂണിറ്റിലേക്ക് മാറുന്നതിനു മുൻപുള്ള തന്റെ അവസാനത്തെ ആകാശയാത്ര അവിസ്മരണീയമാക്കാൻ പൈലറ്റ് ആഗ്രഹിച്ചിരുന്നു. ഇതിനായി പറക്കലിനിടയിൽ സ്വന്തം ചിത്രങ്ങളും വിഡിയോകളും പകർത്താൻ അദ്ദേഹം ശ്രമിച്ചു. മണിക്കൂറിൽ 578 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോഴായിരുന്നു ഈ സാഹസം.അപകടത്തിൽ ആർക്കും പരുക്കേറ്റില്ലെങ്കിലും വിമാനങ്ങൾക്ക് ഏകദേശം 878 ദശലക്ഷം വോണിന്റെ നാശനഷ്ടങ്ങൾ സംഭവിച്ചു. നാശനഷ്ടത്തിന്റെ മുഴുവൻ തുകയും നൽകണമെന്ന് പ്രതിരോധ മന്ത്രാലയം ആദ്യം ഉത്തരവിട്ടെങ്കിലും പൈലറ്റ് ഇതിനെതിരെ അപ്പീൽ നൽകി. തുടർന്ന് കേസ് പരിശോധിച്ച ബോർഡ് ഓഫ് ഓഡിറ്റ് ആൻഡ് ഇൻസ്പെക്ഷൻ പിഴത്തുക ആകെ നഷ്ടത്തിന്റെ 10 ശതമാനമായി കുറച്ചു.


Source link

Back to top button