LIFESTYLE

മഴക്കാലമെത്തി, അപകടം പതിയിരിക്കുന്നു; വീട്ടിനുള്ളിൽ ഈ മാറ്റങ്ങൾ വരുത്താൻ മറക്കേണ്ട,

വീണ്ടുമൊരു മഴക്കാലം കൂടി എത്തിരിക്കുകയാണ്. കഠിനമായ ചൂട് മാറി മഴ വന്നത്തിന്റെ സന്തോഷത്തിലാണ് മിക്കവരും. എന്നാൽ ഈ മഴക്കാലത്ത് വീട്ടിൽ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മഴക്കാലത്താണ് നിരവധി അപകടങ്ങൾ സംഭവിക്കുന്നത്. പലതും നമ്മുടെ അശ്രദ്ധമൂലമാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയും. അതിനാൽ ചില കാര്യങ്ങൾ അവഗണിക്കരുത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് വെെദ്യുത കണക്ഷനുകൾ. ഇലക്ട്രിക് സ്വിച്ചുകളും വയറുകളും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഇവയിൽ ഈർപ്പമോ വെള്ളമോ ഇറങ്ങാൻ പാടില്ല. കേടുവന്ന സ്വിച്ചുകളും ലൂസായ വയറുകളുമെല്ലാം മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം. വാട്ടർ പ്രൂഫ് ബോക്സുകൾ ഉപയോഗിച്ച് ഇവ സുരക്ഷിതമാക്കുക. കുട്ടികളോ മുതിർന്നവരോ നനഞ്ഞ കെെ കൊണ്ട് ഇവയിൽ തൊടരുത്.

ചുവരുകളിലും റൂഫുകളിലും ചോർച്ചയില്ലെന്ന് ഉറപ്പാക്കണം. ചോർച്ചയുള്ള സ്ഥലങ്ങൾ സീൽ ചെയ്യുക. പൊട്ടിയ ഓടുകൾ മാറ്രി സ്ഥാപിക്കാനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ മഴവെള്ളം വീടിനുള്ളിൽ എത്താൻ കാരണമാകും. മഴക്കാലത്ത് പ്രധാനമായി നേരിടാൻ പോകുന്ന ഒരു പ്രശ്നമാണ് കൊതുക്. വീടിന്റെ പരിസത്തോ ടെറസിലോ ചിരട്ട, ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ എന്നിവ കിടക്കാൻ അനുവദിക്കരുത്. കൊതുകുകൾ മാത്രമല്ല മറ്റ് ചെറും പ്രാണികളും ഇഴജന്തുക്കളും മഴയിൽ നിന്ന് രക്ഷനേടാൻ വീട്ടിനുള്ളിൽ കയറാൻ സാദ്ധ്യതയുണ്ട്. അതിനാൽ വാതിലുകളുമറ്റും ആവശ്യമില്ലാതെ തുറന്നിടരുത്.


Source link

Back to top button