LIFESTYLE
ഇതുമതി:പരിപാലിക്കാൻ എന്തെളുപ്പം; ഒറ്റനിലയിലെ സ്വർഗം; വിഡിയോ

കോട്ടയം തിരുവാർപ്പിലാണ് സലീമിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റ നിലയിൽ ട്രോപ്പിക്കൽ മോഡേൺ ശൈലിയിലാണ് വീട്. പല തട്ടുകളായി ചരിച്ച് ഓടു വിരിച്ച മേൽക്കൂരയാണ് പുറംകാഴ്ചയുടെ ഭംഗി. ഫ്ലാറ്റ് വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. മുറ്റത്ത് ബേബി മെറ്റൽ വിരിച്ച് ലളിതമായി ലാൻഡ്സ്കേപ്പിങ് ഒരുക്കി.കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാല് ബെഡ്റൂമുകൾ, രണ്ട് അറ്റാച്ച്ഡ് ബാത്റൂം ഇത്രയുമാണ് ഏകദേശം 2100 സ്ക്വയർഫീറ്റിൽ ഒരുക്കിയത്.സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ നല്ല വിശാലതയും പ്രസന്നതയും അനുഭവപ്പെടുന്നു. ഇടങ്ങൾ പരസ്പരം വിനിമയം ചെയ്യുന്നത് കുടുംബാംഗങ്ങൾ തമ്മിൽ ഹൃദ്യത നിലനിർത്താൻ ഉപകരിക്കുന്നു. പ്രധാനവാതിൽ തുറക്കുമ്പോൾ കാണുന്ന ഭിത്തി വോൾ സ്റ്റിക്കർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു. ഇവിടെ ഒരു ഊഞ്ഞാലും നൽകി. ലിവിങ്ങിൽ റെഡിമെയ്ഡ് ഫർണിച്ചറുകളാണ്. കോമൺ ഏരിയകളിൽ 4X2 ന്റെ ഗ്രേ ഫിനിഷ്ഡ് ടൈൽ വിരിച്ചു. ഒരുഭാഗത്ത് ബോർഡർ പോലെ മൊറോക്കൻ ടൈലുകൾ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്തിരിക്കുന്നു.വിശാലമായാണ് ഡൈനിങ്. ഇംപോർട്ടഡ് വുഡ് കൊണ്ട് കസ്റ്റമൈസ് ചെയ്ത ഡൈനിങ് ടേബിളാണ് ഇവിടെ. ഡൈനിങ്ങിൽ നിന്ന് ചെറിയൊരു പാർട്ടീഷൻ നൽകിയാണ് വാഷ് ഏരിയ.10×9 സൈസില് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറോടു കൂടി ക്യൂട്ട് ആൻഡ് കോംപാക്റ്റ് ആയിട്ടാണ് കിച്ചൻ. ചെറിയ സ്ഥലത്തും പരമാവധി സ്റ്റോറേജ് സൗകര്യം ഒരുക്കി. ഓവർഹെഡ് ബോട്ടം ക്യാബിനറ്റുകൾ മൾട്ടിവുഡ് ഫിനിഷിലാണ്. സ്പ്ലാഷ് ബാക്ക് ഏരിയയിൽ മൊറോക്കൻ സീരീസ് ൈടലുകൾ നൽകി ഭംഗിയാക്കി.വൈറ്റ് കളർ തീമിൽ ലളിതമായാണ് ബെഡ്റൂമുകളെല്ലാം ഒരുക്കിയിട്ടുള്ളത്. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്പേസ്, അറ്റാച്ച്ഡ് ബാത്റൂം എന്നീ സൗകര്യങ്ങളും നൽകി.
Source link
CINEMA
CINEMA


