NEWS

‘വന്യമൃഗ ആക്രമണം മൂലമുള്ള ‌മരണത്തിന്റെ ഉത്തരവാദിത്തം വനംവകുപ്പിന്; നഷ്ടപരിഹാര വിതരണത്തിന് പോർട്ടൽ’


തിരുവനന്തപുരം ∙ വനത്തിന് അകത്തോ പുറത്തോ വന്യമൃഗ ആക്രമണത്തില്‍ ആരെങ്കിലും മരിച്ചാല്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്തം വനംവകുപ്പിനാണെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പോര്‍ട്ടല്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് ഇരയായവര്‍ക്കുള്ള മെച്ചപ്പെട്ട നഷ്ടപരിഹാരം സമയബന്ധിതമായും കാര്യക്ഷമമായും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വനം, റവന്യൂ, ദുരന്തനിവാരണം, കൃഷി, മൃഗസംരക്ഷണം വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പോര്‍ട്ടല്‍ തയാറാക്കുമെന്നും മന്ത്രി അറിയിച്ചു.കാട്ടുപന്നികളെ നിർമ്മാർജനം ചെയ്യുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ത്രിതല പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കര്‍മ്മപദ്ധതി ജൂണ്‍ 15 ന് ആരംഭിക്കും. ജനവാസമേഖലയിലെ കാട്ടുപന്നികളുടെ കണക്കെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തും. നിലവില്‍ 2000ല്‍പരം കിലോമീറ്ററാണ് സോളാര്‍ വേലി സ്ഥാപിച്ചിട്ടുള്ളത്. 100 ദിവസംകൊണ്ട് അത് 2500 കിലോമീറ്ററാക്കി വര്‍ധിപ്പിക്കും. തുടര്‍ന്ന് ഈ വര്‍ഷംതന്നെ അത് 3000 ആക്കി വര്‍ധിപ്പിക്കും. സോളാര്‍ ഫെന്‍സിങ്ങിന്റെ വോള്‍ട്ടേജ് അടക്കമുള്ള വിഷയങ്ങള്‍ വീക്ഷിക്കാനുള്ള സെന്‍ട്രലൈസ്ഡ് പ്ലാറ്റ്ഫോം രൂപീകരിക്കും. ജനങ്ങള്‍ക്കും കയറി പരിശോധിക്കാന്‍ നിയന്ത്രിതമായി അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.


Source link

Back to top button