NEWS

‘ചക്കക്കൊലപാതകം’ നടന്നിട്ട് 164 വർഷം; ആത്മഹത്യയാണെന്ന തോന്നലുണ്ടാക്കാൻ മൃതദേഹം തൂക്കിയിട്ടു


മാവേലിക്കര ∙ തിരുവിതാംകൂറിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ കൊലപാതകത്തിന് ഇന്ന് (2026 ജൂൺ 05) 164 വർഷം. ചരിത്രകാരൻ മനു എസ്.പിള്ളയുടെ ‘ഫോൾസ് അലൈസ്: ഇന്ത്യാസ് മഹാരാജാസ് ഇൻ ദി ഏജ് ഓഫ് രവിവർമ’ എന്ന പുസ്തകത്തിൽ മാവേലിക്കര കൊട്ടാരത്തിലെ ‘ചക്കക്കൊലപാതകം’ എന്നാണ് ഈ സംഭവത്തെ പരാമർശിക്കുന്നത്.1862 ജൂൺ 5ന് (1037 ഇടവം 22) ആണ് സംഭവം നടന്നത്. തിരുവോണംനാൾ രവിവർമ എന്ന കോയിത്തമ്പുരാൻ ഭാര്യാസഹോദരന്റെ സേവകൻ മാധവനെ കൊലപ്പെടുത്തി എന്നതാണു കേസ്. ചക്ക ഉപയോഗിച്ചാണു മർദിച്ചത് എന്നതിനാലാണ് അങ്ങനെ പേരു വന്നത്. എസ്.രാമനാഥ അയ്യർ എഴുതിയ ദിവാൻ ടി.രാമറാവുവിന്റെ ജീവചരിത്രത്തിലും ഈ കൊലപാതകം നടന്ന തീയതി ഇതുതന്നെയാണ്.തുടർന്ന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ ദിവാൻ ടി.മാധവറാവുവിന്റെ ബന്ധുവായ ടി.രാമറാവുവിനെ സത്യം അറിയാൻ മാവേലിക്കരയിലേക്കു വിട്ടു. ക്രൂരമായ പീഡനം നേരിട്ടാണു മാധവൻ മരിച്ചതെന്ന് അദ്ദേഹം മനസ്സിലാക്കി. ആത്മഹത്യയാണെന്ന തോന്നലുണ്ടാക്കാൻ മൃതദേഹം തൂക്കിയിട്ടു. സംഭവം ഒതുക്കിത്തീർക്കാനും ശ്രമം നടന്നെന്നു ടി.രാമറാവു അറിയിച്ചു.


Source link

Back to top button