SPORTS

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ ക്യാപ്റ്റൻസിയും, സഞ്ജുവല്ല, ശ്രേയസ് അയ്യർ നയിക്കും, ബിസിസിഐ യോഗത്തിൽ പങ്കെടുക്കും


മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേൽക്കും. ഫോം ഔട്ടിലുള്ള നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അടുത്ത മത്സരങ്ങളിൽ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെയാണ് ഐപിഎലിൽ തകർപ്പൻ ഫോമിൽ കളിച്ച അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൊണ്ടുവരുന്നത്. ശനിയാഴ്ച നടക്കുന്ന ബിസിസിഐ സിലക്ഷൻ യോഗത്തിൽ ശ്രേയസും പങ്കെടുക്കും. അതിനു ശേഷമാകും ഏഷ്യൻ ഗെയിംസിനും അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിക്കുക.2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങിൽ തിളങ്ങിയ അയ്യർ, 498 റണ്‍സ് അടിച്ചെടുത്തിരുന്നു.സൂര്യകുമാർ യാദവിനു കീഴിലാണ് 2026ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യ വിജയിച്ചത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയതും സൂര്യയ്ക്കു കീഴിലായിരുന്നു. ക്യാപ്റ്റൻസിയിൽ തർക്കങ്ങളില്ലെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് സൂര്യയ്ക്കു തിരിച്ചടിയായത്. അതായത് ടീമിൽനിന്നും ഒഴിവാക്കുന്നതിനു വേണ്ടിയാണ് സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കുന്നത്. ലോകകപ്പിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 242 റൺസ് മാത്രമാണു നേടാൻ സാധിച്ചത്. ഐപിഎലിൽ മുംബൈ ജഴ്സിയിൽ 270 റൺസെടുത്തും നിരാശപ്പെടുത്തിയതോടെയാണ് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും നഷ്ടമാകുന്നത്. ട്വന്റി20 ലോകകപ്പിൽ തകർത്തടിച്ച സഞ്ജു, ടൂർണമെന്റിലെ താരമായിരുന്നു. ട്വന്റി20 പരമ്പരയിൽ ഓപ്പണിങ് ബാറ്ററായി സഞ്ജു കളിക്കും.


Source link

Back to top button