LIFESTYLE
മഴക്കാലമെത്തി, അപകടങ്ങൾ ഒഴിവാക്കാം: വീടുകളിൽ ഈ 7 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

കേരളത്തിലെ മൺസൂൺ കാലത്തിന് ആരാധകർ ഏറെയുണ്ട്. എന്നാൽ ഈ മഴക്കാലം വീടുകൾക്ക് അത്ര പ്രിയപ്പെട്ടതാകണമെന്നില്ല. കാരണം ചുമരുകളിലെ ഈർപ്പം, പൂപ്പൽ, മേൽക്കൂരയിലെ ചോർച്ച, കൊതുകുകൾ പെരുകുന്നത്, വൈദ്യുതാപകടങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ മഴക്കാലത്ത് നേരിടേണ്ടി വരും. അതിനാൽ മഴക്കാലം എത്തുമ്പോൾ വീടുകളുടെ സുരക്ഷയും താമസിക്കുന്നവരുടെ ആരോഗ്യവും ഉറപ്പാക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.1. ചോർച്ച തടയാംചോർച്ച തന്നെയാണ് പ്രധാന പ്രശ്നം. മഴ കനക്കുന്നതിനു മുൻപ് റൂഫുകളിലും ചുവരുകളിലും ചോർച്ചയുണ്ടാകാനുള്ള എല്ലാ സാധ്യതയും ഒഴിവാക്കണം. റൂഫിന് മുകളിൽ കരിയിലകൾ കെട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് നീക്കം ചെയ്യുക. കോൺക്രീറ്റ് സ്ലാബുകളിലും ചുവരുകളിലും വിള്ളലുണ്ടോ എന്ന് പരിശോധിക്കുക. ചോർച്ച കണ്ടെത്തുന്ന സ്ഥലങ്ങൾ സീൽ ചെയ്യാനും വൈകരുത്.2. ചുമരുകളിലെ പൂപ്പലും ഈർപ്പവുംപുറം ഭാഗത്തോട് ചേർന്നുനിൽക്കുന്ന ചുമരുകൾ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. നനവേറ്റ് ഈർപ്പം തങ്ങിനിൽക്കാനും പെയിന്റ് ഇളകാനും സാധ്യത ഏറെയാണ്. ഭിത്തിയിൽ പൂപ്പലും പിടിച്ചെന്നു വരാം. ഭിത്തി വൃത്തികേടാകുന്നതിനു പുറമേ വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം കുറയാനും അലർജികൾ പിടിപെടാനും ഇത് കാരണമാകും. ജനാലകളും വാതിലുകളും സാധ്യമാകുന്ന സമയങ്ങളിലൊക്കെ തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക എന്നതാണ് ചുവരിലെ ഈർപ്പവും പൂപ്പലും ഒഴിവാക്കാനുള്ള പ്രധാന മാർഗം. നനഞ്ഞ തുണികൾ മുറികൾക്കുള്ളിലിട്ട് ഉണക്കാതിരിക്കുക. ഭിത്തിയോട് ചേർത്ത് ഫർണിച്ചറുകൾ ഇട്ടിട്ടുണ്ടെങ്കിൽ അവ അല്പം അകലത്തിൽ വച്ച് വായു സഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കുക.3. ഡ്രെയിനുകൾ ശ്രദ്ധിക്കുക
Source link
CINEMA
CINEMA


