NEWS
രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത; അരൂർ– തുറവൂർ ഉയരപ്പാത നിർമാണം 95 ശതമാനം പൂർത്തിയായി

തുറവൂർ ∙ അരൂർ–തുറവൂർ ഉയരപ്പാത നിർമാണം 95 ശതമാനം പൂർത്തിയായി. പാലത്തിനായി മൂന്ന് തൂണുകൾ ബന്ധിപ്പിക്കാൻ 14 കോൺക്രീറ്റ് ഗർഡറുകളും അരൂർ, തുറവൂർ എന്നിവിടങ്ങളിലെ അപ്രോച്ച് റോഡിന്റെ നിർമാണവുമാണ് ഇനി ബാക്കിയുള്ളത്. ഒന്നാമത്തെ റീച്ചിലെ അരൂർ ശ്രീനാരായണ ജംക്ഷന് സമീപം 110 കെ.വി ലൈൻ ഉയർത്തിയാൽ മാത്രമേ ഗർഡറുകൾ സ്ഥാപിക്കാൻ കഴിയൂ.ഇതിനായി ഇരുവശങ്ങളിലും ടവറുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങി. കിഴക്കും പടിഞ്ഞാറുമായി 4 ടവറുകളാണ് നിർമിക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ ചെലവിൽ കെഎസ്ഇബി അധികൃതരുടെ മേൽനോട്ടത്തിലാണ് ജോലികൾ നടക്കുന്നത്. ടവർ നിർമാണം പൂർത്തിയാകാൻ താമസം നേരിടുന്നതിനാൽ താൽക്കാലികമായി കേബിളിലൂടെ ഇരുവശങ്ങളിലേക്കുമുള്ള ടവറുകളിലേക്ക് വൈദ്യുതി കടത്തിവിടാനുള്ള ജോലി അവസാന ഘട്ടത്തിലാണ്. 15ന് താൽക്കാലിക സംവിധാന പൂർത്തിയാക്കും.സൈക്കിൾ പാതയുടെ നിർമാണം അശാസ്ത്രീയം പാതയുടെ ഇരുവശങ്ങളിലുമായി നിർമിക്കുന്ന സൈക്കിൾ പാതയുടെ നിർമാണം അപകടങ്ങൾക്കു കാരണമാകും. പാതയോരത്തുള്ള വീടുകളിലേക്കും ഇടറോഡുകളിലേക്കും പോകുന്ന യാത്രക്കാർക്ക് കോൺക്രീറ്റ് ടൈൽ ഉപയോഗിച്ച് റാംപുകൾ സ്ഥാപിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കാൽ നടയാത്രികരടക്കം സൈക്കിൾ പാതയിൽ നിന്നു തെറിച്ച് പാതയിലേക്കു വീഴും. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധവും ദേശീയപാത അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്. 1.5 മീറ്റർ മുതൽ 2.5 മീറ്റർ വരെ വീതിയിലുമാണ് കോൺക്രീറ്റ് ഇന്റർ ലോക്ക് ടൈൽ പാകി പാതയൊരുക്കുന്നത്.
Source link


