NEWS
ഇടുക്കിയിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം നിലംപൊത്തി; അയൽക്കാർക്ക് അദ്ഭുത രക്ഷപ്പെടൽ

പീരുമേട് ∙ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനിലക്കെട്ടിടം തകർന്നുവീണു. സമീപത്തെ വീടുകളിലുള്ളവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചരിവുള്ള ഭൂമിയിൽ നടത്തിയ അശാസ്ത്രീയ നിർമാണമാണ് അപകടമുണ്ടാക്കിയതെന്നാണ് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ പ്രാഥമിക കണ്ടെത്തൽ.ഇന്ന് പുലർച്ചെ 3.45ന് ആണു പാമ്പനാർ ജംക്ഷനിൽ ദേശീയപാതയോരത്തു നിർമിച്ചു കൊണ്ടിരുന്ന കെട്ടിടം നിലംപൊത്തിയത്. തൊട്ടടുത്തുള്ള കരോട്ട് വീട്ടിൽ കെ.എൻ.നൗഷാദിന്റെ വീടിന്റെ സൺഷേഡിൽ തട്ടിയാണു കെട്ടിടം നിരങ്ങി നീങ്ങി താഴേക്കു പതിച്ചത്. ഈ വീടിന്റെ സിറ്റൗട്ട് ഉൾപ്പെടെ തകർന്നു. ഒരടി വ്യത്യാസത്തിലാണു സമീപ കെട്ടിടത്തിലെ 17 താമസക്കാർ രക്ഷപ്പെട്ടത്.
Source link


