SPORTS

13 കോടി വാങ്ങി കളിച്ചത് രണ്ടു മത്സരങ്ങൾ മാത്രം, ഐപിഎല്‍ സിക്സുകൾക്കു കാരണം ‘ഫ്ലാറ്റ് പിച്ചുകളെന്ന്’ ഇംഗ്ലണ്ട് ഓൾറൗണ്ടർ


ലണ്ടൻ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സംഘാടനത്തെ വിമർശിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. റണ്ണൊഴുകുന്ന പിച്ചുകളിൽ മത്സരങ്ങൾ തുടർച്ചയായി വന്നത് സിക്സുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും ഇതു രസംകൊല്ലിയാണെന്നും ലിവിങ്സ്റ്റൻ ഒരു പോഡ്കാസ്റ്റിൽ തുറന്നടിച്ചു. 200ന് മുകളിൽ ടീം ടോട്ടൽ പോയ എണ്ണത്തിൽ റെക്കോർഡാണ് 2026 ഐപിഎലിൽ സംഭവിച്ചത്. 17 തവണയാണ് ഇത്തവണ 200 ഓ, അതിനു മുകളിലോ സ്കോറുകൾ ചേസ് ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. 2026 ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ലിയാം ലിവിങ്സ്റ്റൻ. 13 കോടി രൂപയാണു താരലേലത്തിൽ ലിവിങ്സ്റ്റനു ലഭിച്ച പ്രതിഫലം.പക്ഷേ വൈഭവ് സൂര്യവംശി തുടർച്ചയായി ബൗണ്ടറികൾ പറത്തുന്നതിനെ ലിവിങ്സ്റ്റൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ‘‘ഇതുവരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. എന്റെ ഏഴാമത്തെ ഐപിഎൽ സീസണാണ്. മികച്ച താരങ്ങൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. വൈഭവ് ഒരു തവണ പോലും പന്ത് തെറ്റായി അടിച്ചിട്ടില്ല. ഞങ്ങൾ ബൗണ്‍സറുകൾ എറിയുമ്പോൾ അദ്ദേഹം തേർഡ് മാനിലേക്ക് അടിക്കുന്നു. ഏതു ഭാഗത്തേക്ക് എറിഞ്ഞാലും അതിനെല്ലാം വൈഭവിന്റെ മറുപടിയുണ്ടാകും. വൈഭവിനെതിരെ എങ്ങനെ പന്തെറിയും എന്നാണ് ബോളർമാർ ഇപ്പോൾ ചിന്തിക്കുന്നത്.’’– ലിവിങ്സ്റ്റൻ വ്യക്തമാക്കി.


Source link

Back to top button