NEWS
‘ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്, ആ വ്യക്തികളെക്കുറിച്ച് പരാമർശമില്ല’; ആ കാര്യങ്ങൾ സിബിഐ അന്വേഷിക്കുമോ?

കണ്ണൂർ ∙ എംഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ എത്തുമ്പോൾ ഉയരുന്നത് മുൻ അന്വേഷണ സംഘം വിട്ടുകളഞ്ഞ കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുമോ എന്നതാണ് ചോദ്യം. പ്രത്യേക അന്വേഷണ സംഘത്തിന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി നവീൻ ബാബുവിന്റെ കുടുംബം തുടരന്വേഷണത്തിന് ഹർജി നൽകിയിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോൺ വിവരങ്ങൾ കോടതിയിൽ സമർപ്പിച്ച് വിചാരണ തുടരാനിരിക്കെയാണ് സംസ്ഥാന സർക്കാർ അന്വേഷണം സിബിഐയ്ക്ക് വിട്ടത്. കേസിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ അഭിഭാഷകൻ ജോൺ എസ്. റാൽഫ് മുഖേന കുടുംബം നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇതുൾപ്പെടെ കുറ്റപത്രത്തിലെ 13 പിഴവുകൾ ചൂണ്ടിക്കാണിച്ച് തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. കണ്ണൂർ റേഞ്ച് ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ തുടരന്വേഷ റിപ്പോർട്ടും പൂർണമല്ലെന്നാണ് കുടുംബം കോടതിയെ അറിയിച്ചത്. സാക്ഷിയായ പ്രശാന്തനെ പ്രതിയാക്കണമെന്നും ജില്ലാ കലക്ടറായിരുന്ന അരുൺ കെ. വിജയന്റെ പങ്ക് അന്വേഷിക്കണമെന്നുമാണ് കുടുംബം ഉന്നയിക്കുന്ന പ്രധാന ആവശ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. ഈ കാര്യങ്ങൾ സിബിഐ അന്വേഷിക്കുമോ എന്നാണ് ഏവരും നോക്കുന്നത്.∙ നവീനെതിരെ പരാതി തയാറാക്കി മുഖ്യമന്ത്രിക്ക് നൽകിയതായും പരാമർശമുണ്ട്. കൈക്കൂലി വാങ്ങിയെന്ന് കാണിക്കുന്നതിനുള്ള ഏറ്റവും നല്ല തെളിവായിരുന്നു അത്. പക്ഷേ ആ പരാതിയെക്കുറിച്ച് കൂടുതൽ അന്വേഷണമുണ്ടായില്ല.
Source link


