NEWS

ആളിക്കത്തുന്ന തീ, ശ്വാസംമുട്ടിച്ചു പുക; കൈക്കുഞ്ഞുമായി മൂന്നാം നിലയിൽനിന്ന് ചാടി അമ്മ


മാളവ്യനഗർ ( ന്യൂ‍ഡൽഹി) ∙ മൂന്നാം നിലയുടെ മുകളിൽ കൈക്കുഞ്ഞുമായി അലറിക്കരയുന്ന യുവതി. താഴെ ആളിക്കത്തുന്ന തീ, ശ്വാസംമുട്ടിച്ചു മുകളിലേക്കു പടരുന്ന പുക. പുറത്തേക്കു ചാടുകയല്ലാതെ മറ്റൊരു വഴിയുമില്ല.അടുത്ത ഫ്ലാറ്റുകളിൽനിന്ന് ഓടിയിറങ്ങി വന്നവർ പെട്ടെന്നു ബെ‍ഡ്ഡുകൾ സംഘടിപ്പിച്ചു റോഡിൽ നിരത്തി. താഴെ നിന്നവരുടെ ഉറപ്പിൽ കുട്ടിയെ മുറുകെപ്പിടിച്ച് അവർ മൂന്നാംനിലയിൽനിന്നു ചാടി. നിലത്തു പതിച്ചതും നാട്ടുകാരും സുരക്ഷാ ഉദ്യോഗസ്ഥരും ഓടിക്കൂടി. കുട്ടിക്കു പരുക്കില്ല, കാലിൽ ഗുരുതര പരുക്കേറ്റ അമ്മയുമായി ആശുപത്രിയിലേക്കു പാഞ്ഞു. ഡൽഹി മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേർക്കു ജീവൻ നഷ്ടപ്പെട്ടപ്പോൾ, ഡസൻ കണക്കിന് ആളുകളെ മരണവക്കിൽനിന്നു തിരികെ എത്തിച്ചത് പ്രദേശവാസികളുടെ ധീരതയാണ്.


Source link

Back to top button