NEWS
വെടിനിർത്തലിന് ഇസ്രയേലും ലബനനും; ചർച്ചകൾക്കിടയിലും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 9 പേർ

വാഷിങ്ടൻ ∙ ദീർഘനാളായി തുടരുന്ന സംഘർഷങ്ങൾക്ക് താൽക്കാലിക ശമനം വരുത്തി, സമഗ്രമായ വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേലും ലബനനും ധാരണയിലെത്തി. അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടനിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. എന്നാൽ, ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുല്ല ഗ്രൂപ്പ് ആക്രമണങ്ങൾ പൂർണമായും നിർത്തിയാൽ മാത്രമേ വെടിനിർത്തൽ പൂർണതോതിൽ നടപ്പിലാക്കൂ എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത ഇരുരാജ്യങ്ങളും അതിർത്തിയിൽ പ്രത്യേക പൈലറ്റ് സോണുകൾ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മേഖലകളിൽ മറ്റ് സായുധ ഗ്രൂപ്പുകളെ ഒഴിവാക്കി, ലബനന്റെ ഔദ്യോഗിക സൈന്യത്തിനു മാത്രമായിരിക്കും പൂർണ നിയന്ത്രണം. സംഘർഷങ്ങൾക്ക് ശാശ്വതമായ രാഷ്ട്രീയ-സുരക്ഷാ പരിഹാരം കാണുന്നതിനായി ജൂൺ 22ന് ഇരുവിഭാഗവും വീണ്ടും ചർച്ച നടത്തും.
Source link


