NEWS
ഓപ്പറേഷൻ തൂഫാൻ: ആദ്യദിനം റജിസ്റ്റർ ചെയ്തത് 104 കേസ്; 137 പേരെ പിടികൂടി

തിരുവനന്തപുരം/ കോഴിക്കോട്∙ ലഹരിവ്യാപനത്തിനെതിരായ ‘തൂഫാൻ’ യജ്ഞത്തിന്റെ ഭാഗമായി 104 കേസെടുത്തതായി സംസ്ഥാന പൊലീസ് മേധാവി റാവാഡ എ.ചന്ദ്രശേഖർ. ആകെ 137 പേരെ പിടികൂടി. 37 കിലോ കഞ്ചാവ്, അര കിലോ എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഇന്റലിജൻസ് വിഭാഗം നൽകുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സംസ്ഥാനവ്യാപകമായ പരിശോധന. ലഹരി മാഫിയയുടെ ഉറവിടം കണ്ടെത്താൻ വെല്ലുവിളികളുണ്ടെന്നും അതിനുള്ള ദൗത്യമാണ് തൂഫാനിലൂടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ആദ്യ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ റജിസ്റ്റർ ചെയ്തത് 46 കേസ്. ഈ കേസുകളിലായി 46 അറസ്റ്റും രേഖപ്പെടുത്തി. ലഹരിമരുന്ന് കൈവശം വച്ചതിന് ഒരു കേസും ചെറിയ തോതിൽ കൈവശം വച്ചതിന് ആറു കേസും ലഹരിമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട് 39 കേസുമാണ് റജിസ്റ്റർ ചെയ്തത്. തൂഫാൻ നടപടിയുടെ ഭാഗമായി 5.997 ഗ്രാം എംഡിഎംഎയും 190.85 ഗ്രാം കഞ്ചാവുമാണ് ആദ്യ ദിനം പിടികൂടിയത്.
Source link


