AUTO
‘സ്കൂളിലേക്ക് കുട്ടികളെ ഓട്ടോറിക്ഷയിൽ അയക്കരുത്!’; ആ പ്രചാരണം തെറ്റ്

‘കുട്ടികളെ സ്കൂൾ ബസുകളിൽതന്നെ അയക്കണം. ഓട്ടോറിക്ഷയിൽ അയക്കുന്നത് ഒഴിവാക്കണം.’ നിർദേശവുമായി എംവിഡി. രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ കറങ്ങുന്ന പോസ്റ്റാണിത്. ഇതെങ്ങനെ സാധ്യമാകും? ബസ് പോകത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ എന്തുചെയ്യും? ബസ് ഇല്ലാത്ത സ്കൂൾ ആണെങ്കിൽ എന്തുചെയ്യും സാറേ? ഓട്ടോക്കാരും ജീവിക്കണ്ടേ ഏതായാലും കേരളത്തിൽ തൊഴിൽ സാധ്യത കുറവാ ഇപ്പൊ വരുന്ന നിയമങ്ങളോ.. കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെ മാത്രം തടഞ്ഞാൽ പോരേ.. എന്നിങ്ങനെ നൂറുകണക്കിന് കമന്റുകളാണ് പോസ്റ്റിനടിയിൽ നിറഞ്ഞത്… എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മോട്ടർ വാഹന വകുപ്പ് അവരുടെ സോഷ്യൽ മീഡിയ പേജിലൂടെ വ്യക്തമാക്കി. അത്തരം യാതൊരു നിർദേശവും മോട്ടർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്ന് അറിയിച്ചു. പോസ്റ്റിന്റെ പൂർണ രൂപംപൊതുജന ശ്രദ്ധയ്ക്ക്ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഓട്ടോറിക്ഷകളിൽ കുട്ടികളെ അയക്കരുത് എന്ന രീതിയിൽ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകിയതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും മോട്ടർ വാഹന വകുപ്പ് ഇത്തരത്തിൽ യാതൊരുവിധ നിർദേശങ്ങളും നൽകിയിട്ടില്ല എന്നുള്ള വിവരവും അറിയിക്കുന്നു. നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി അനുവദനീയമായ എണ്ണം കുട്ടികളുമായി സുരക്ഷിതമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരുവിധ തടസങ്ങളും ഇല്ല എന്നുള്ള വിവരം അറിയിക്കുന്നു.
Source link


