NEWS

ഇറാന്റെ മിസൈൽ പ്രവാഹത്തെ ആകാശത്ത് തകർത്ത് യുഎസിന്റെ ‘പേട്രിയോട്ട്’; ഗൾഫിൽ യുദ്ധഭീതി, വിമാനത്താവളത്തിന് നേരെയും ആക്രമണം


ഇറാനും അമേരിക്കയും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾ പൂർണ്ണമായും അപ്രസക്തമാക്കിക്കൊണ്ട് യുഎസ്, ഇറാൻ സൈനിക ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക്. കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ തൊടുത്ത ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് യുഎസിന്റെ ‘പേട്രിയോട്ട്’ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു.അതേസമയം കുവൈത്ത്  വിമാനത്താവളത്തിനുനേരെയും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ ഈ വൻ വ്യോമാക്രമണവും യുഎസ് നടത്തിയ ശക്തമായ പ്രത്യാക്രമണവും മിഡിൽ ഈസ്റ്റിനെ വീണ്ടുമൊരു വൻയുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.


Source link

Back to top button