LIFESTYLE

കാലംമാറി; എസി മുതൽ കാർ വരെ വീട്ടിലെ കറണ്ട് വലിക്കുന്നു: പക്ഷേ ഈ വിഷയം ആരും ശ്രദ്ധിക്കുന്നില്ല; അപകടം വരെ കാത്തിരിക്കണോ?


ഒരു അസുഖം വന്നാൽ 50 രൂപയുടെ മരുന്ന് വാങ്ങുന്നെങ്കിൽ പോലും ഡോക്ടർക്ക് കൺസൾട്ടേഷൻ ഫീസായി 500 രൂപയും ടെസ്‌റ്റുകൾക്കായി 1000 രൂപയും ചെലവാക്കാൻ മടിയില്ലാത്ത മലയാളി പക്ഷേ, 50 ലക്ഷം രൂപ മുടക്കി ചെയ്യുന്ന വീടിന്റെ രൂപകൽപനയ്ക്ക് പലപ്പോഴും  ചെലവാക്കുന്നത് താരതമ്യേന തുച്ഛമായ  തുകയാണ്. അവിടം കൊണ്ടു തീരുന്നില്ല. * ഒപ്പിടാൻ മാത്രം ഇരിക്കുന്നവരെ കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പെർമിറ്റ് ഒപ്പിക്കും. * വാട്സ് ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നും പഠിച്ചിറങ്ങിയവരെ കൊണ്ട് ‘കുറഞ്ഞ ചെലവിൽ’ 3D ഒപ്പിക്കും. * ഏറ്റവും റേറ്റ് കുറച്ചു പറയുന്ന ആളെ നിർമാണം ഏൽപിക്കും.ഇതിൽ ഏറ്റവും വലിയ പരാജയമായി മാറുന്നത് ഇലക്ട്രിക്കൽ വയറിങ്ങാണ്. കേരളത്തിലെ ഒരു പ്രത്യേകത, ഇലക്ട്രിക്കൽ വയറിങ്ങും പ്ലമിങ്ങും ചെയ്യാൻ പലപ്പോഴും ഒരേയാളെയാകും  ഏൽപിക്കുക. ഇലക്ട്രിക് കേബിൾ / വയർ കടന്ന് പോകുന്നതും  വെള്ളം കടന്ന് പോകുന്നതും പൈപ്പിലൂടെ ആണ് എന്നതിനപ്പുറം വേറെ ബന്ധമൊന്നും ഈ രണ്ട് മേഖലകൾ തമ്മിൽ ഇല്ല. പ്ലമിങ് എന്നത് സിവിൽ എൻജിനീയറിങ്  ശാഖയാണെങ്കിൽ വയറിങ്  ഇലക്ട്രിക്കൽ എൻജിനീയറിങ്ങിന്റെ  ഭാഗമാണ്. കേരളത്തിൽ വൈദ്യുതി എത്തിചേർന്നതു മുതൽ ഏതാണ്ട് 1990 കളുടെ മധ്യം വരെയും സാധാരണ വീടുകളിൽ പത്തിൽ താഴെ ലൈറ്റുകളും മൂന്നോ നാലോ ഫാനുകളും മാത്രമാണ് വൈദ്യുതിയിൽ പ്രവർത്തിച്ചിരുന്നത്.  ഇന്നോ ? 


Source link

CINEMA

CINEMA

Back to top button