NEWS

നെഞ്ചിൽ ചവിട്ടി, 7 വാരിയെല്ലുകള്‍ തകര്‍ന്നു, നീര്‍ക്കെട്ടും രക്തസ്രാവവും; ദേഹത്ത് 91 മുറിവുകൾ; അഷ്കർ എന്ന കൊടുംക്രൂരൻ


തിരുവനന്തപുരം∙ നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛന്‍ കൊന്നത് നെഞ്ചില്‍ ചവിട്ടിയെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛന്‍ അഷ്‌കറിന്റെ ചവിട്ടേറ്റ് കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ തകര്‍ന്നു. കുഞ്ഞിന്റെ വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റു. തലയ്ക്കുള്ളില്‍ അഞ്ചിടത്ത് നീര്‍ക്കെട്ടും രക്തസ്രാവവും കണ്ടെത്തി. കുഞ്ഞു ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തിയെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അഷ്‌കര്‍ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതാണ് വാരില്ലെുകള്‍ക്കു ക്ഷതമേല്‍ക്കാന്‍ കാരണം. സിഗരറ്റ് ലൈറ്റര്‍ കൊണ്ട് ജനനേന്ദ്രിയത്തിലും വലതു കാല്‍പാദത്തിന്റെ അടിഭാഗത്തും അഗ്രഭാഗത്തും പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്.കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ കുഞ്ഞ് ബാധ്യതയായെന്നും അതാണു കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കാന്‍ കാരണമെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തില്‍ അമ്മ അഖിലയ്ക്ക് എതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ പൊളളല്‍ ഏല്‍പ്പിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു.കുഞ്ഞിനെ മകളുടെ സുഹൃത്ത് മര്‍ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അമ്മ തന്റെ കുടുംബകാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് അഖില നിലപാടെടുത്തതോടെ പൊലീസ് അതിനൊപ്പം നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് റീന പൊലീസിനെ സമീപിച്ചത്. മേയ് 29നാണ് ഒന്നരവയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ചോറു കൊടുക്കുന്നതിനിടെ കുട്ടി മരിച്ചുവെന്നാണ് കുട്ടിയുടെ അമ്മ അഖിലയും രണ്ടാനച്ഛനും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം നടുങ്ങിയ കണ്ടെത്തലുകളുണ്ടായത്.


Source link

Back to top button