NEWS

സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ മറന്നു; ഒടുവിൽ പിന്നോട്ടെടുത്ത് യാത്രക്കാരെ ഇറക്കി


കൊല്ലം ∙ സ്റ്റേഷനിൽ ട്രെയിൻ നിർത്താൻ മറന്നു; ഒടുവിൽ ട്രെയിൻ പിന്നോട്ടെടുത്ത് യാത്രക്കാരെ ഇറക്കിയ ശേഷം യാത്ര തുടർന്നു. ഞായർ വൈകിട്ട് മയ്യനാട്ടാണ് സംഭവം. തിരുവനന്തപുരം–ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിന്റെ ലോക്കോപൈലറ്റിനാണ് അബദ്ധം പറ്റിയത്. പരവൂർ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ട്രെയിൻ മയ്യനാട് സ്റ്റോപ്പുള്ളതാണ്. എന്നാൽ ലോക്കോപൈലറ്റ് മയ്യനാട് സ്റ്റോപ്പിൽ ട്രെയിൻ നിർത്താൻ മറന്നു. സ്റ്റേഷൻ കടന്ന് 10 മീറ്റർ പിന്നിട്ടപ്പോഴാണ് അബദ്ധം മനസ്സിലായത്.  സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെയുള്ള പഴയ റെയിൽവേ ഗേറ്റിന് സമീപം വരെ എത്തിയ ട്രെയിൻ ഒടുവിൽ പിന്നോട്ടെടുത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയ ശേഷമാണ് യാത്ര തുടർന്നത്. സമാനരീതിയിൽ കഴിഞ്ഞ വർഷം മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റിനും ഇത്തരത്തിൽ അബദ്ധം പറ്റിയിരുന്നു.


Source link

Back to top button