NEWS
മന്ത്രിയുടെ വാഹനത്തിന് മുൻപിൽ ചുള്ളിക്കൊമ്പൻ; തനിക്ക് കാട്ടാനയും ഗാർഡ് ഓഫ് ഓണർ നൽകിയെന്ന് മന്ത്രി ഷിബു ബേബി ജോൺ

ചാലക്കുടി ∙ തനിക്കു കാട്ടാനയും ഗാർഡ് ഓഫ് ഓണർ നൽകിയെന്നു മന്ത്രി ഷിബു ബേബി ജോണിന്റെ സാമൂഹിക മാധ്യമ കുറിപ്പ്. ‘വനംമന്ത്രിയെ വനപാലകർക്കൊപ്പം കാട്ടാനയും ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു!’ എന്നു തുടങ്ങുന്ന കുറിപ്പാണ് മന്ത്രിയുടേത്. കുറിപ്പിന്റെ പൂർണ രൂപം: ‘ഇന്നലെ ചാലക്കുടി അതിരപ്പിള്ളി പ്രദേശത്തെ രൂക്ഷമായ കാട്ടാനശല്യത്തിനു ശാശ്വത പരിഹാരം കാണുന്നതിനുള്ള അടിയന്തര യോഗത്തിൽ പങ്കെടുക്കാനാണ് ഞാൻ എത്തിയത്. യാത്രാമധ്യേ ഞങ്ങളുടെ വഴിക്ക് കുറുകെ ഒരു കാട്ടാന കടന്നുവന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ‘ആനയെ തുരത്തിയ ശേഷം മന്ത്രി മുന്നോട്ട് പോയി’ എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഭാഗികമായി തെറ്റാണ്.യഥാർഥത്തിൽ സംഭവിച്ചത് ഇതാണ്: യാത്രയ്ക്കിടയിൽ വഴിയുടെ കുറുകെ ഒരു കാട്ടാന നിൽപുണ്ടായിരുന്നു. കാടിന്റെയും വന്യജീവികളുടെയും സ്വാഭാവികതയെ മാനിച്ചുകൊണ്ട്, ആനയെ ഒട്ടും അസ്വസ്ഥനാക്കാതെ ഞങ്ങൾ ഏകദേശം 20 മിനിറ്റോളം തികച്ചും നിശബ്ദമായി വഴിവക്കിൽ കാത്തുനിന്നു. ആന സ്വമേധയാ കാട്ടിനുള്ളിലേക്കു മറഞ്ഞതിനു ശേഷമാണു ഞങ്ങളുടെ വാഹനം മുന്നോട്ടുപോയത്. വന്യജീവികളോട് പുലർത്തേണ്ട കരുതലും ആദരവും പാലിച്ച് മാത്രമാണ് ഞങ്ങൾ മുന്നോട്ട് പോയത്. വന്യജീവികളുടെ സ്വാഭാവിക ജീവിതം ഉറപ്പാക്കിക്കൊണ്ടുതന്നെ, ജനങ്ങളുടെ സുരക്ഷിതത്വത്തിനായുള്ള കൃത്യമായ നടപടികളുമായി വനംവകുപ്പ് മുന്നോട്ടുപോകും.
Source link


