NEWS

അനുമതിയില്ലാതെ ഫോൺ നമ്പർ സിനിമയിൽ; നിർമാതാക്കൾക്ക് എതിരെ കേസെടുക്കണമെന്ന് കോടതി, നെറ്റ്ഫ്ലിക്സും വാട്സാപും മെറ്റയും പ്രതികളാകും


കൊച്ചി ∙ കണ്ണൂർ സ്വദേശിയുടെ ഫോൺ നമ്പർ അനുമതിയില്ലാതെ ചിത്രത്തിൽ ഉപയോഗിച്ച ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ നിർമാതാക്കൾക്ക് എതിരെ കേസെടുക്കാൻ എറണാകുളം സിജെഎം കോടതി നിർദേശം. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തി കേസെടുക്കാനാണു സിറ്റി പൊലീസിനോട് ഉത്തരവിട്ടത്.ചിത്രത്തിന്റെ നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കും എതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു. ചിത്രം സ്ട്രീം ചെയ്ത ഒടിടി കമ്പനി നെറ്റ്ഫ്ലിക്സ്, വാട്സാപ്, മെറ്റ കമ്പനികളും കേസിൽ പ്രതികളാകും. ചിത്രത്തിൽ ഒരിടത്തു ഫോൺ നമ്പർ പ്രദർശിപ്പിച്ചതിനെത്തുടർന്ന് ഉടമയായ കണ്ണൂർ സ്വദേശിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു.


Source link

Back to top button