NEWS

ട്വിഷ ശർമയുടെ മരണം: സമർഥിന്റെ കൂട്ടാളികൾ ആക്രമിച്ചെന്ന് കേസിലെ സാക്ഷി; ‘എന്തിനാണ് മൊഴി നല്‍കിയത്?’


ന്യൂഡൽ‌ഹി∙ ട്വിഷ ശർമയുടെ ഭർത്താവിന്റെ കൂട്ടാളികൾ തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് കേസിലെ സാക്ഷി . ട്വിഷയുടെ ഭർത്താവ് സമർഥിന്റെ അമ്മയുടെ വീടിന് സമീപം ബ്യൂട്ടിപാർലർ നടത്തുന്ന നീരജ് ദുബെയാണ് തനിക്ക് നേരെ ആക്രമണമുണ്ടായെന്ന് വെളിപ്പെടുത്തിയത്. മേയ് 30ന് തന്റെ പാർലറിൽ എത്തിയ ഒരുസംഘം ആളുകൾ മർദിച്ചെന്ന് നീരജ് പൊലീസിൽ പരാതി നൽകി. കേസിൽ എന്തിന് മൊഴി നല്‍കി എന്ന് ചോദിച്ചാണ് സംഘം ആക്രമണം തുടങ്ങിയത്. അഞ്ചുപേരാണ് സംഘത്തിലുണ്ടായിരുന്നെതെന്നും മൊഴി നല്‍കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ നീരജിനെ ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യടുഡേ റിപ്പോർ‌ട്ട് ചെയ്യുന്നു.


Source link

Back to top button