NEWS

‘സേവകനാണ് ‍ഞാൻ; കോട്ടും സ്യൂട്ടും ഇട്ടതിനെ വരെ വിമർശിച്ചു, എന്താ എനിക്ക് ഇടാൻ പാടില്ലേ…’


തിരുച്ചിറപ്പള്ളി∙ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദിപറയാൻ തിരുച്ചിറപ്പള്ളിയിലെത്തി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഇത്ര വർഷമായി നിങ്ങളെ വഞ്ചിച്ച രണ്ടുകൂട്ടരേയും തള്ളിക്കളഞ്ഞതിന് നന്ദിയെന്നും നിങ്ങൾക്കായി ആത്മാർഥമായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സേവകനാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. വോട്ടർമാർക്ക് നന്ദി പറഞ്ഞാണ് വിജയ് പ്രസംഗം തുടങ്ങിയത്. ‘‘ഇത്ര വർഷമായി നിങ്ങളെ വഞ്ചിച്ച രണ്ടുപേരെയും വേണ്ട എന്ന് പറഞ്ഞ് നിങ്ങൾക്കായി എത്തിയ വിജയിനെ നിങ്ങൾ ജയിപ്പിച്ചു. അതിന് നന്ദി പറയുന്നു. ഞങ്ങൾ അധികാരത്തിൽ വന്നിട്ട് ഏതാനും ആഴ്ചകൾ പോലും തികഞ്ഞിട്ടില്ല. ആറുമാസത്തേക്കു മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറുദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ അധികാരമേറ്റ് അരമണിക്കൂറിനുള്ളിൽ അവർ പരാതികൾ പറയാൻ തുടങ്ങി.ഡിഎംകെയും ടിവികെയും തമ്മിലാണ് തമിഴ്നാട്ടില്‍ പോരാട്ടമെന്നും അതിനിടയിൽ വേറെ ആരും ഇല്ലെന്നും വിജയ് പറഞ്ഞു. ടിവികെ അധികാരത്തിൽ വരാതിരിക്കാനായി ഡിഎംകെയും അണ്ണാ ഡിഎംകെയും പലതും ചെയ്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  


Source link

Back to top button