NEWS

സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു,​ സംഭവം അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളിൽ

തിരുവനന്തപുരം: അദ്ധ്യയനവർഷം ആരംഭിച്ച ആദ്യദിനം തന്നെ സ്കൂൾ കെട്ടിടം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. ഹൈസ്കൂളിലെ ഓഫീസ് മുറിയുടെ മേൽക്കൂരയാണ് തകർന്നു വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഓട് മേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഒന്നടങ്കം താഴേക്ക് പതിച്ചത്.

അദ്ധ്യാപകരും ജീവനക്കാരും ഒരുപോലെ ഉപയോഗിച്ചിരുന്ന പ്രധാന മുറിയാണിത്. വൈകിട്ട് അഞ്ച് മണിയോടെ തന്നെ കുട്ടികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളിൽ നിന്നും പുറത്തിറങ്ങിയിരുന്നതിനാലാണ് ഭാഗ്യത്തിന് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തെ തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് വ്യാപക ആശങ്ക ഉയർന്നിട്ടുണ്ട്.


Source link
NEWS

Back to top button