SPORTS
ഐപിഎൽ ഫൈനലിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ സഞ്ചരിച്ച ബസിൽ തീപിടിത്തം

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഫൈനൽ പോരാട്ടത്തിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ടീം അംഗങ്ങൾ സഞ്ചരിച്ച ബസിൽ തീപിടിത്തം. കളി കഴിഞ്ഞ് ഹോട്ടലിലേക്കു പോകുന്നതിനിടെയാണ് ടീം ബസിൽ തീപിടിത്തമുണ്ടായത്. താരങ്ങളും സ്റ്റാഫുകളും ഉടൻ തന്നെ ബസിൽനിന്ന് ഇറങ്ങി. കുറച്ചുനേരം റോഡിൽ കാത്തുനിന്ന താരങ്ങളെ മറ്റൊരു ബസ് എത്തിച്ചാണ് ഹോട്ടലിലേക്കു മാറ്റിയത്. ആർക്കും പരുക്കില്ലെന്നാണു വിവരം. സംഭവം നടക്കുമ്പോൾ ക്യാപ്റ്റൻ ശുഭ്മന്‍ ഗിൽ ഉൾപ്പടെ പ്രധാന താരങ്ങളെല്ലാം ബസിൽ ഉണ്ടായിരുന്നു. കൃത്യസമയത്ത് ഇവരെയെല്ലാം മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.ബാറ്റിങ്ങിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്ന് മത്സരത്തിനു ശേഷം ഗില്‍ പ്രതികരിച്ചു. ‘‘ഞങ്ങൾക്ക് 180–190 റൺസ് നേടാൻ സാധിച്ചിരുന്നെങ്കിൽ ഇതു കുറച്ചുകൂടി നല്ല മത്സരമാകുമായിരുന്നു. തുടക്കത്തിൽ തന്നെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടതിനാല്‍ ഞങ്ങൾക്കു മത്സരത്തിലേക്കു തിരികെയെത്താൻ കഴിഞ്ഞില്ല. പവർപ്ലേയിൽ ആർസിബിയുടെ വിക്കറ്റുകൾ ലഭിച്ചപ്പോൾ ഗുജറാത്തിന് സാധ്യതയുണ്ടെന്നു കരുതി. മികച്ച ബോളിങ് നിരയുണ്ടായിട്ടും കൂടുതൽ റൺസ് വഴങ്ങിയതു തിരിച്ചടിയായി. ടീമിന്റെ ആകെയുള്ള പ്രകടനത്തിൽ സന്തോഷമുണ്ട്. പക്ഷേ ട്രോഫികൾ വിജയിക്കണമെങ്കിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
Source link


