NEWS

ലബനനിൽ ഇസ്രയേൽ സേനാമുന്നേറ്റം; തന്ത്രപ്രധാനമായ ബൂഫോ കോട്ട പിടിച്ചു


ബെയ്റൂട്ട് ∙ തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് മുന്നേറാൻ സൈന്യത്തിന് ഉത്തരവ് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹിസ്ബുല്ല ചെറുത്തുനിൽപ് തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ബൂഫോ കോട്ട ഇസ്രയേൽ സൈന്യം പിടിച്ചു. 2000 ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിന്മാറിയശേഷം ഇതാദ്യമാണ് 900 വർഷം പഴക്കമുള്ള ബൂഫോ കോട്ട പിടിക്കുന്നത്.തെക്കൻ ലബനനിലെ ലിറ്റാനി നദിവരെയുള്ള പ്രദേശങ്ങൾ നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇവിടെനിന്ന് 10 കിലോമീറ്റർ തെക്കോട്ട് സഹറാനി നദി വരെയുള്ള മേഖലയിലാണു സേനാനീക്കം നടക്കുന്നത്. ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള മുഴുവൻ പ്രദേശങ്ങളും പിടിക്കുമെന്ന് നെതന്യാഹു പറഞ്ഞു. 12 ലക്ഷത്തിലേറെപ്പേരാണ് ലബനനിൽ കഴിഞ്ഞ 2 മാസത്തിനിടെ ഒഴിപ്പിക്കപ്പെട്ടത്. 3370 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച നടന്ന ആക്രമണങ്ങളിൽ 12പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യത്തിനു നേരെ ശക്തമായ ആക്രമണം നടത്തിയെന്നും ഒരു ഡ്രോണിനെ വീഴ്ത്തിയെന്നും ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. ആക്രണം അവസാനിപ്പിക്കണമെന്ന് വിവിധ ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു.


Source link

Back to top button